|    Feb 22 Thu, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംവരണം: ആര്‍എസ്എസിനെതിരേ പാസ്വാന്‍

Published : 23rd January 2017 | Posted By: fsq

paswan

ന്യൂഡല്‍ഹി: സംവരണം പുനപ്പരിശോധിക്കണമെന്ന ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈദ്യയുടെ പ്രസ്താവന മൂലം ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്തവില നല്‍കേണ്ടിവരുമെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി നേതാവുകൂടിയായ പാസ്വാന്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് നേതാവ് സംവരണം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രസ്താവനയാണ് നിതീഷ്‌കുമാറിന് വന്‍ ഭൂരിപക്ഷം നേടിക്കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവരണ നയം മാറ്റാനുള്ള നീക്കത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്ന് പാസ്വാന്‍ പറഞ്ഞു. വൈദ്യയുടെ പ്രസ്താവന തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss