|    Jan 18 Wed, 2017 5:07 am
FLASH NEWS

സംരക്ഷിക്കപ്പെടാതെ സംഘകാലത്തെ ശിലകള്‍

Published : 19th July 2016 | Posted By: sdq

-ശിലകള്‍ 1500 വര്‍ഷം പഴക്കമുള്ളവ

sanga silasപെരുമ്പാവൂര്‍: അധികൃതരുടെ അശ്രദ്ധ ഇനിയും തുടര്‍ന്നാല്‍ പെരുമ്പാവൂരിലെ സംഘകാലത്തെ ശിലകള്‍ ചരിത്രത്തിന്റെ ഭാഗമാവാതെ പോവും.ഒറ്റക്കല്ലില്‍ തീര്‍ത്ത സ്മാരകശിലകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ വട്ടോളിപ്പടി ഇരവിച്ചിറ ക്ഷേത്രത്തിന് സമീപം സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 15 അടി ഉയരമുള്ള ഒറ്റപ്പാറയില്‍ തീര്‍ത്ത ഭീമാകാരമായ സ്മാരകശില, ഇതേ ക്ഷേത്രത്തിന് പിറകില്‍ നിര്‍ദിഷ്ട ശബരി റെയില്‍വേ ലെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ഒറ്റ ചെങ്കല്ലില്‍ തീര്‍ത്ത എട്ടടിയോളം ഉയരമുള്ള സ്മാരകശിലയുമാണ് അവഗണിക്കപ്പെട്ടു കിടക്കുന്നത്. ഭൂമിയില്‍ ആഴത്തില്‍ നാട്ടിയിരിക്കുന്ന ഇത്തരം ശിലകള്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം ചേരരാജ്യമായിരുന്ന സംഘ കാലത്തിന്റെ തെളിവാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ ഹിസ്റ്ററി സെന്റര്‍ ഡയറക്ടര്‍ ഇസ്മായില്‍ പള്ളിപ്രം ചൂണ്ടിക്കാട്ടുന്നു.
രാജ്യം ഭരിച്ചിരുന്ന രാജക്കന്‍മാരുടെയും യുദ്ധത്തില്‍ മരിച്ച പ്രധാന വ്യക്തികളുടെയും സ്മരണാര്‍ഥമാണ് ഇത്തരം കല്ലുകള്‍ നാട്ടിയിരുന്നത്. വീരക്കല്ല്, ചക്കിക്കല്ല്, വേലാത്തി കല്ല് എന്നിങ്ങയും ഇതിന് പേരുണ്ട്. മലപ്പുറം തിരുന്നാവായ, എറണാകുളം കലക്ടറേറ്റ് വളപ്പ്, കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനം, കൊല്ലം തൃക്കടവൂര്‍ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ശിലകള്‍ ഉണ്ടായിരുന്നു.
ഇതെല്ലാം പുരാവസ്തു വകുപ്പ് സംരക്ഷിച്ചിട്ടുണ്ട്. അതുപോലെ പെരുമ്പാവൂര്‍ ഇരവിച്ചിറക്ക് സമീപമുളള ഈ ശിലകളും സംരക്ഷിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ലോക്കല്‍ ഹിസ്റ്ററി സെന്റര്‍ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക