|    Jul 20 Fri, 2018 1:01 am
FLASH NEWS

സംരക്ഷണ ഭിത്തി തകര്‍ന്നു; വീട് നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഒരു കുടുംബം

Published : 15th September 2017 | Posted By: fsq

 

ചിറ്റാര്‍: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ഇതോടെ അടിത്തറ ഇളകി ഏതു സമയത്തും വീട് വലിയ തോട്ടിലേക്ക് വീഴുമെന്ന ഭീതിയിലാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ താമസക്കാരിയായ സ്‌നേഹ  ഭവനില്‍ സ്മിത അജിയും രണ്ട് കുട്ടികളും. കക്കാട്ടാറിന്റെ പ്രധാന കൈവഴിയായ വയ്യാറ്റുപുഴ-ചിറ്റാര്‍ വലിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് ബുധനാഴ്ച രാത്രി 9.30തോടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. വീട് ഏതു നിമിഷവും തോട്ടിലേക്ക് പതിക്കുമെന്ന അവസ്ഥയിലെത്തിയതോടെ ഏഴ്, 13 വയസ് പ്രായമുള്ള കുട്ടികളെയും കൂട്ടി അയല്‍വാസിയുടെ വീട്ടിലാണ് താമസം. സംരക്ഷണ ഭിത്തി തകര്‍ന്നതായും വീട് നഷ്ടമാവുമെന്നും കാണിച്ച് ഇന്നലെ രാവിലെ പരാതിയുമായി ഗ്രാമപഞ്ചായത്ത് അംഗത്തെയും കൂട്ടി വില്ലേജ് ഓഫിസിലെത്തിയ തന്നോട് വില്ലേജ് ഓഫിസര്‍ അപമര്യാദയായി സംസാരിച്ചതായി സ്്മിത പറയുന്നു. സംരക്ഷണ ഭിത്തി തകര്‍ന്നതിന് യാതൊന്നും ചെയ്യാനാവില്ലെന്നും വീട് ഒലിച്ച് പോവുമ്പോള്‍ ദുരിതാശ്വാസ നിധിയി ല്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാമെന്നുമാണ് ചിറ്റാര്‍ വില്ലേജ് ഓഫിസറുടെ ഭാഷ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സ്്മിതയും കുടുംബവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss