|    Feb 28 Tue, 2017 11:50 am
FLASH NEWS

സംരക്ഷണമില്ല: മരുതുമണ്‍ കളിമണ്‍ ഫാക്ടറിയുടെ സ്ഥലം കൈയേറുന്നു

Published : 14th November 2016 | Posted By: SMR

പത്തനാപുരം: കളിമണ്‍ ഫാക്ടറിയുടെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറിയതായും തകര്‍ന്ന് വീണ കെട്ടിടവും പുറമ്പോക്ക് ഭൂമിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയറാകുന്നില്ലെന്നും ആരോപണം. പ്രതാപകാലത്തിന്റെ സ്മരണയില്‍ നിലനില്‍ക്കുന്ന  പട്ടാഴി ആറാട്ടുപുഴ മരുതുമണ്‍ കളിമണ്‍ ഫാക്ടറിയ്ക്കാണ് ഈ ദുസ്ഥിതി. സര്‍ക്കാര്‍ വക അമ്പത് സെന്റ് സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാക്ടറി ആരംഭിച്ചത്.മണ്‍കലങ്ങളും ചട്ടികളും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഹൈദരബാദില്‍ നിന്നും കൊണ്ട് വന്നിരുന്ന കളിമണ്ണായിരുന്നു പ്രധാന അസംസ്‌കൃത വസ്തു. എന്നാല്‍ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കളിമണ്‍ ഫാക്ടറി ഇന്ന് വിസ്മൃതിയിലാണ്. കഴിഞ്ഞ മുപ്പത്‌വര്‍ഷമായി ഫാക്ടറിയ്ക്ക് താഴ് വീണിട്ട്.  ഏകദേശം ഇരുപത്തിയഞ്ച് തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു. യന്ത്രസഹായമില്ലാതെ പൂര്‍ണമായും മനുഷ്യാധ്വാനത്തിലായിരുന്നു കലങ്ങള്‍ നിര്‍മിച്ചിരുന്നത്. തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും കളിമണ്‍നിര്‍മിത ഉല്‍പ്പന്നം കയറ്റി അയച്ചിരുന്നു. ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാക്ടറിയിലേക്ക് കളിമണ്‍ കിട്ടാതെ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ക്രമേണ അടച്ചുപൂട്ടിയ ഫാക്ടറി സംരക്ഷിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകളും തയാറായില്ല. തകര്‍ച്ചയിലായ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് നിലവില്‍ തൂണുകള്‍ മാത്രം അവേേശഷിക്കുകയാണ്. ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രദേശം കാടുകയറിയ നിലയിലാണ്. ഇതോടെ സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് സ്ഥലം കൈയേറി തുടങ്ങി.ഏകദേശം ഇരുപത് സെന്റില്‍ താഴെ മാത്രമാണിപ്പോള്‍ ഫാക്ടറിയുടെ ചുറ്റുമുള്ളത്. ഇതോടെ പട്ടാഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന കളിമണ്‍ ഫാക്ടറി അധികൃത നിലപാടില്‍ അനാഥമായിരിക്കുകയാണ്.  സ്ഥലം എറ്റെടുക്കാന്‍ പഞ്ചായത്ത് നിരവധി തവണ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day