|    Jan 22 Sun, 2017 3:11 am
FLASH NEWS

സംരക്ഷണഭിത്തി പൂര്‍ത്തിയായില്ല; ജലനിധി കിണറും പമ്പ്ഹൗസും അപകടനിലയില്‍

Published : 2nd July 2016 | Posted By: SMR

മുക്കം: പുഴയോരം ഇടിഞ്ഞ് കക്കാട് കണ്ടോളിപ്പാറ ജലനിധി കിണറും പമ്പ്ഹൗസും അപകടനിലയില്‍. കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പൂളമണ്ണ് കടവിലുള്ള പമ്പ്ഹൗസും കിണറുമാണ് അടിഭാഗത്തു നിന്ന് മണ്ണ് നീങ്ങി ഒരു ഭാഗം താഴ്ന്ന് ഏത് നിമിഷവും പുഴയുടെ ഭാഗമായിത്തീരുന്ന അവസ്ഥയിലായത്.
ജലക്ഷാമം രൂക്ഷമാവുന്ന പ്രദേശത്തെ അമ്പതിലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജലവിതരണ പദ്ധതിയാണിത്. പുഴയുടെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാവാത്തതാണ് വ്യാപകമായി ഇടിച്ചില്‍ തുടരാന്‍ കാരണം. അതോടൊപ്പം അനധികൃത മണല്‍വാരല്‍ ഇടിച്ചിലിന് ആക്കം കൂട്ടുന്നുമുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് ജില്ലാ കലക്ടര്‍ പി ബി സലീമിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അപകടാവസ്ഥ നേരിട്ടറിഞ്ഞ സ്ഥലങ്ങളിലൊന്നാണിത്. തുടര്‍ന്ന് സംരക്ഷണഭിത്തി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, രണ്ട് ഘട്ടങ്ങളിലായി നടന്ന സംരക്ഷണ ഭിത്തി നിര്‍മാണത്തില്‍ ഏതാനും ഭാഗമെ സുരക്ഷിതമായുള്ളൂ.
ജലനിധി കിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്ന പുളമണ്ണ് ഭാഗത്ത് ഭിത്തി നിര്‍മാണം ഇനിയും എത്തിയിട്ടില്ല. ഇവിടെ പറമ്പും ഏറെ ഭാഗം പുഴയെടുത്തു പോയിട്ടുണ്ട്. കുണ്ടുംകടവില്‍ ഏതാനും ഭാഗം ഭിത്തി നിര്‍മാണത്തില്‍ പെടാതെ പോയതിനാല്‍ ഇവിടെയും പറമ്പ് ഇടിഞ്ഞ് തീരുകയാണ്.
പുഴയോട് ചേര്‍ന്ന പറമ്പില്‍ അടിയില്‍ നിന്ന് വ്യാപകമായി മണ്ണ് ഒഴുകിപ്പോയത് പ്രത്യക്ഷത്തില്‍ പെട്ടെന്ന് കാണാനാവില്ല. ഇതും അപകടത്തിന് വഴിയൊരുക്കും. റിവര്‍ മാനേജ്‌മെന്റിന്റെ സംരക്ഷണഭിത്തി നിര്‍മാണം എത്രയും പെട്ടെന്ന് ഈ ഭാഗത്ത് ഉണ്ടാവണമെന്നനാട്ടുകാരുടെ ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക