|    Sep 23 Sun, 2018 2:29 pm
FLASH NEWS

സംരക്ഷണപദ്ധതികള്‍ കടലാസില്‍;ഗതകാലസ്മരണ ഉണര്‍ത്തി സര്‍പ്പക്കാവുകള്‍

Published : 11th January 2017 | Posted By: fsq

 

ആനക്കര:പാരമ്പര്യമായും ചരിത്രപരമായും നിലകൊള്ളുന്ന സര്‍പ്പക്കാവുകള്‍ നാടുനീങ്ങുമ്പോഴും സംരക്ഷണപദ്ധതിപ്രഖ്യാപനത്തിലൊതുങ്ങുന്നു. ഇത്തരം അന്യംനിന്നുപോകുന്നകാവുകള്‍ സംരക്ഷിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രത്യേകപദ്ധതികള്‍ തയ്യാറാക്കിയിരുന്നങ്കിലും അവയൊന്നും പ്രാബല്യത്തിലായില്ല      .പാതയോരത്തും പറമ്പുകളിലും പഴയകാല വീടുകളിലും മറ്റുമായി ഗൃഹാതുരത്വമുണര്‍ത്തി നിലകൊള്ളുന്നവയാണ് ഇത്തരം കാവുകള്‍. ഇവയില്‍ ഔഷധയോഗ്യമായ പച്ചമരുന്നുകളുടെ കലവറകളും ഉണ്ടാവാറുണ്ട്.ഹൈന്ദവവിശ്വാസപ്രകാരം നാഗങ്ങളെ ആരാധിച്ചുവരുന്നുണ്ടങ്കിലും കാടുകളെ സംബന്ധിച്ച് നാനാവിധം ആളുകള്‍ക്കും ഗുണകരമാവും.പ്രകൃതിയുടെ വരദാനമായി ശുദ്ധവായുലഭിക്കുന്നതിനും സര്‍പ്പക്കാവുകളിലെ വനാന്തരീക്ഷം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. വികസനത്തിന്റെ പേരിലും മറ്റുമായി വൃക്ഷങ്ങള്‍ വെട്ടിമുറിച്ച് നാട് വെളുപ്പിക്കുമ്പോള്‍ ഭയഭക്തിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം കാടുകളുടെ നിലനില്‍പ്പ്തന്നെ. കാടുകളെ ഇല്ലായ്മചെയ്താല്‍ സര്‍പ്പകോപം വരുമെന്ന പഴമക്കാരുടെ പ്രചാരണങ്ങളാണ് ഇതുവരെ ഇവയുടെ സംരക്ഷണത്തിന് കാരണമായിരുന്നത്. എല്ലായിടത്തും കാവുകള്‍ അപ്രതക്ഷ്യമാവുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവരാന്‍ ശ്രമിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss