|    Nov 17 Sat, 2018 8:28 pm
FLASH NEWS

സംരക്ഷണത്തിലുള്ളത് 289 കുടുംബങ്ങള്‍

Published : 12th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍മഴക്കെടുതി നാശംവിതച്ച മേഖലകളിലെ ജനങ്ങള്‍ക്കായി നാല് താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്നത് 16 ദുരിതാശ്വാസ ക്യാംപുകള്‍. ഇവിടങ്ങളില്‍ 289 കുടുംബങ്ങളാണ് താമസിക്കുന്നത്. 1260 പേര്‍ ക്യാംപിലുണ്ട്. കൂടുതല്‍കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് നിലമ്പൂര്‍ താലൂക്കിലാണ്. 13 ക്യാംപുകളാണ്‌നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്.
കൊണ്ടോട്ടി, ഏറനാട്, പൊന്നാനി താലൂക്കുകളില്‍ഓരോദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തിക്കുന്നു. കുറുമ്പലങ്ങോട് ജിഎല്‍പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന്ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍പിഎസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍), പുള്ളിപ്പാടം കരിക്കാട്ടുമണ്ണ സിദ്ദീഖിന്റെ വീട് ( 23 പേര്‍), കുറുമ്പലങ്ങോട് നിര്‍മല എച്ച്എസ്എസ് (132 പേര്‍), വണ്ടൂര്‍ എലിപ്പറ്റ (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജിഎല്‍പിഎസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) എന്നിവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍.
ഏറനാട്താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജിയുപിഎസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍എയുപി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി സ്‌കൂളിലും (64 പേര്‍) ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാംപുകളില്‍ കഴിയുന്നവരില്‍ 464 പേര്‍ പുരുഷന്‍മാരും 537 പേര്‍ സ്ത്രീകളും 259 കുട്ടികളുമാണ്.
ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാംസര്‍ക്കാര്‍യഥേഷ്ടംഉറപ്പുവരുത്തിയിട്ടുണ്ട്. അതോടൊപ്പം സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനകളും സഹായ ഹസ്തവുമായി കൂടെയുണ്ട്. ഇതിനിടെ ദുരന്തത്തെ തുടര്‍ന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിതാമസിച്ചിരുന്ന പലരുംമഴശമിച്ചു തുടങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss