|    Dec 15 Fri, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണം’

Published : 31st October 2017 | Posted By: fsq

 

തിരുവനന്തപുരം: ഹാദിയയെ സുപ്രിംകോടതിയി ല്‍ 27നു ഹാജരാക്കണമെന്ന കോടതിവിധി  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സ്വാഗതാര്‍ഹം ചെയ്തു. അതുവരെ ഹാദിയയുടെ സംരക്ഷണവും സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്ര ഗൗരവമുള്ള സ്ഥിതിവിശേഷമുണ്ടായിട്ടും നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ എംഎല്‍എയോ, മറ്റു ജനപ്രതിനിധികളോ ഹാദിയയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചില്ല എന്നത് അത്യന്തം അപലപനീയമാണ്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പാലിച്ച മൗനവും അപകടകരമാണ്. സംഘപരിവാരത്തിന്റെ ഗൂഢതന്ത്രങ്ങള്‍ വിജയിക്കാന്‍ കേരള സര്‍ക്കാര്‍ വഴിമരുന്നിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക