|    Jan 22 Sun, 2017 9:21 am
FLASH NEWS

‘സംരക്ഷകര്‍’ മൂലം ഹിന്ദുമതം അപകടത്തില്‍: ബിജെപി എംപി

Published : 31st July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഹിന്ദുമതത്തിന്റെ ‘സംരക്ഷകര്‍’ മൂലം ഹിന്ദുമതം അപകടത്തിലാണെന്ന് ബിജെപി എംപി ഉദിത് രാജ്. ക്ഷേത്രപ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ചില ദലിത് കുടുംബങ്ങള്‍ ഇസ്‌ലാംമതത്തില്‍ ചേരുമെന്ന അഭ്യൂഹത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതപരിവര്‍ത്തനമല്ല ഹിന്ദുമതത്തിനു ഭീഷണിയാവുന്നത്. മതസംരക്ഷകരെന്നു സ്വയം പ്രഖ്യാപിക്കുന്നവരാണ് അതിനു ഭീഷണി. അമ്പലങ്ങളുടെ വാതിലുകള്‍ ദലിതര്‍ക്കു നേരെ അടച്ചാല്‍ അവര്‍ പള്ളികളിലേക്കും മസ്ജിദുകളിലേക്കും പോവുമെന്നും ഉദിത് രാജ് പറഞ്ഞു. രാജ്യത്തെ ഹിന്ദുമതത്തിന്റെ അതിജീവനത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 548 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക