|    Mar 30 Thu, 2017 4:36 am
FLASH NEWS

സംയോജിത ശിശു വികസന പദ്ധതി നവീകരിക്കും: മേനകാ ഗാന്ധി

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ പോഷകാഹാരക്കുറവ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ സംയോജിത ശിശുവികസന പദ്ധതി പൂര്‍ണമായും നവീകരിക്കാന്‍ മന്ത്രാലയം തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നീതി ആയോഗ്, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, ബന്ധപ്പെട്ട മറ്റു തല്‍പര കക്ഷികള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
വനിതാ, ശിശു പരിചരണം, ശിശു സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനത്തിന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് വിളിച്ചുകൂട്ടിയ സംസ്ഥാന സെക്രട്ടറിമാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  അങ്കണവാടികളുടെ ഡിജിറ്റല്‍വല്‍ക്കരണം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day