|    Apr 24 Tue, 2018 12:30 pm
FLASH NEWS

സംയോജിത ശാസ്ത്ര പഠന ഗവേഷണ കേന്ദ്രം: 27ന് മുഖ്യമന്ത്രി ശിലയിടും

Published : 19th February 2016 | Posted By: SMR

പരപ്പനങ്ങാടി: മൂന്നൂറിലേറെ കോടി രൂപ ചെലവഴിച്ചു പരപ്പനങ്ങാടി ചിറമംഗലം നൈതല്ലൂരില്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ പ്രഥമ ഇന്റര്‍ഗ്രേറ്റ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഈ മാസം 27ന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തും.
ഭൂഉടമകള്‍ സമ്മതപത്രം നല്‍കി സര്‍ക്കാരിനു കൈമാറിയ ഭൂമിയിലാണ് വൈകുന്നേരം നാലിന് മന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ശിലയിടുന്നത്. ജില്ലയിലെ സാങ്കേതിക വിദ്യഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുവാന്‍ സച്ചാര്‍ കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലക്കനുവധിച്ച ബൃഹത്തായ സംസ്ഥാനത്തെ പ്രഥമ പദ്ധതിയാണിത്.
എട്ടാം ക്ലാസ് മുതല്‍ ഡോക്ടറേറ്റ് ബിരുദം വരെ കരസ്ഥമാക്കാന്‍ ഇവിടെ സംവിധാനം മുണ്ടാകും. ബി ടെക്, എം ടെക്, ബിരുദം, ബിരുദാനന്തരബിരുദം , പോളിടെക്‌നിക്, ബിഎഡ്, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലനകേന്ദ്രം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും തുടങ്ങി ഉന്നതതല വിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.
മുപ്പത്തി ഒന്ന് ഏക്കര്‍ സ്ഥലത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് യാഥാര്‍ഥ്യമാകേണ്ട പദ്ധതി ചില തല്‍പരകക്ഷികളുടെ കുപ്രചരണങ്ങള്‍ കാരണമാണ് നീണ്ടുപോയത്. രാഷ്ട്രീയ ലക്ഷ്യം വച്ച് അനാവശ്യ ഭയം ജനിപ്പിച്ചു സ്ഥലവസികളെ ഇളക്കി വിട്ടു ഈ സമഗ്ര പദ്ധതിക്ക് തുരങ്കം വെക്കാന്‍ സംഘപരിവാര്‍ സംഘടനകളാണ് രംഗത്തെത്തിയത്. വിട്ടു നല്‍കിയ ഭൂമി അളക്കുവാനും നിര്‍ണയിക്കുവാനും എത്തിയ ഉന്നത ഉദ്യോഗസ്ഥരേ നിരന്തരമായി തടഞ്ഞത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ വൈകിയത്.
കേവലം മുപ്പത്തിഒന്ന് ഏക്കര്‍ഭൂമിയാണ് ഈപദ്ധതിക്കാവശ്യമായിട്ടുള്ളത്. രണ്ടു വീടുകള്‍ മാത്രമാണ് ഏറ്റെടുക്കുന്ന സ്ഥലത്തുള്ളത്. ഇവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. എന്നാല്‍ മുന്നൂറ് ഏക്കര്‍ സ്ഥലം ഭാവിയില്‍ വേണ്ടിവരും എന്ന് പ്രചാരണം നടത്തിയാണ് പരിസരത്തെ താമസക്കാരെ ഭീതിയിലാക്കി സമര രംഗത്തിറക്കിയത്. ഒരു സെന്റ് ഭൂമിപോലും നഷ്ട പെടാത്തവരെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്.
ബിടെക്, പോളിടെക്‌നിക്കും അല്ലാത്ത മുഴുവന്‍ കോഴ്‌സുകളും അടുത്ത അധ്യായന വര്‍ഷം തന്നെ ആരംഭിക്കുന്നതിനുള്ള എല്ലാനടപടി കളും പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കുന്ന കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമായിട്ടാണ്. ഇതിന്നായുള്ള കെട്ടിടങ്ങള്‍ വാടകക്കെടുത്തു ഓഫിസുകളും ക്ലാസ്സ് മുറികളും താനൂര്‍ റോഡില്‍ തയാറാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss