|    Jan 16 Tue, 2018 10:54 pm
FLASH NEWS

സംയുക്ത റെയ്ഡില്‍ വ്യാജ വാറ്റ് കേന്ദ്രം തകര്‍ത്തു

Published : 7th September 2016 | Posted By: SMR

ശ്രീകണ്ഠപുരം: കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ചിറ്റാരി മേഖലയില്‍ എക്‌സൈസ് പോലിസ്-വനം വകുപ്പ് സംയുക്ത റെയ്ഡ്. ചിറ്റാരിയിലെ പഞ്ചായത്ത് കുളത്തിന് സമീപം കാടിനുള്ളിലെ വ്യാജ വാറ്റ് കേന്ദ്രം തകര്‍ത്തു. 1260 ലിറ്റര്‍ വാഷും ഒമ്പത് ലിറ്റര്‍ ചാരായവും പിടികൂടി. നിരവധി വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വാറ്റ് സംഘം ഓടിരക്ഷപ്പെട്ടു.
ഒമ്പത് ലിറ്റര്‍ ചാരായം കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെ ചക്കാലക്കല്‍ ഷിന്റോ(35)ക്കെതിരേ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കൈയിലുണ്ടായ ചാരായം നിറച്ച കന്നാസ് ഉപേക്ഷിച്ച് ഷിന്റോ ഓടി രക്ഷപ്പെടുകയായിരുന്നു.
കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ദിനേശന്‍, ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാര്‍, പയ്യാവൂര്‍ എസ്‌ഐ സി മല്ലിക, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ വി വി ഷാജി, ഒ അബ്ദുല്ല നിസാര്‍, സിഇഒമാരായ എം ഗോവിന്ദന്‍, ടി വി പ്രകാശന്‍, കെ വി ഷാജി, എം വി അഷ്‌റഫ്, എം രമേശന്‍, ടി വി ഉജേഷ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day