|    Jul 24 Mon, 2017 2:21 pm
Home   >  Todays Paper  >  Page 5  >  

സംഭാഷണത്തിന്റെ പൂര്‍ണരൂപം

Published : 28th January 2016 | Posted By: SMR

തമ്പാനൂര്‍ രവി: ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല
സരിത: ഓ കെ ഓ കെ
തമ്പാനൂര്‍ രവി: രണ്ടു തവണ ഓഫിസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത: ങാഹാ ഓകെ ഓകെ അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്.
തമ്പാനൂര്‍ രവി: സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ കേസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ്… വളരെ സേഫായിരിക്കണം
സരിത: ങ്ഹാ.. ങ്ഹാ.. മനസ്സിലായി സാറേ
തമ്പാനൂര്‍ രവി: നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത: നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി: മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത: ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്ള് കൊടുത്തിട്ടുണ്ട്
തമ്പാനൂര്‍ രവി: കണ്ടത് 3 തവണ… രണ്ടു തവണ ഓഫിസില്‍ ഒരിക്കല്‍ ഓഫിസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്‌റ്റേജില്‍.. സ്‌റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക.. ഓ കെ..
തമ്പാനൂര്‍ രവി: അതുകഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത: ശരി സാറേ..
തമ്പാനൂര്‍ രവി: ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്‌റ്റേ ചെയ്തു
തമ്പാനൂര്‍ രവി: ചോദിച്ചാല്‍ എന്തു പറയും
സരിത: അത് പേഴ്‌സണല്‍ കാര്യം, ഇതു റിലേറ്റ് ചെയ്തിട്ടില്ല
തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ
സരിത: നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍.. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണും, ചിലപ്പോള്‍ അഡ്വക്കറ്റിന്റെ ഫോണും ഒക്കെ ചോര്‍ത്തുന്നുണ്ടാകും..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക