|    Dec 12 Wed, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്ന് യുപി മന്ത്രി

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കലാപത്തിലേക്കും സുബോദ് കുമാറിന്റെ മരണത്തിലേക്കും നയിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്ന് യു പി പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഓംപ്രകാശ് രാജ്ഭര്‍. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഘടകകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ് സമതാ പാര്‍ട്ടിയുടെ അധ്യക്ഷനാണ് ഓംപ്രകാശ് രാജ്ഭര്‍.
ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ ഗൂഢാലോചനയാണിതെന്ന് മന്ത്രി പറഞ്ഞു. തബ്ലീഗ് സമ്മേളനം നടന്ന ദിവസം തന്നെ പ്രതിഷേധങ്ങളും അരങ്ങേറിയത് സമാധാനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ചിന്ത തങ്ങള്‍ നിയമത്തിന് മേലെയാണെന്നാണ്- ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാമക്ഷേത്ര വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഓം പ്രകാശ് പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss