|    Dec 15 Fri, 2017 12:36 am
FLASH NEWS
Home   >  Sports  >  Cricket  >  

സംഭവം ഫ്രീക്കായിട്ടാ…കിടു ഹെയര്‍ സ്റ്റെലുമായി ഹര്‍ദിക് ശ്രീലങ്കന്‍ പര്യടനത്തിന്

Published : 17th July 2017 | Posted By: ev sports


ന്യൂഡല്‍ഹി: കളിയില്‍ മാത്രമല്ല സ്റ്റെലിലും ട്രന്റിലും ഇന്ത്യന്‍ താരങ്ങള്‍ ഒട്ടും പിന്നിലല്ല. ശരീരത്തില്‍ ടാറ്റൂ അടിച്ച് വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും ശിഖാര്‍ ധവാനുമെല്ലാം ആരാധകരുടെ മനം കവര്‍ന്നപ്പോള്‍ ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഒന്ന് ഫ്രീക്കാകാമെന്ന് വെച്ചു. തന്റെ മുടിയുടെ സ്റ്റെല്‍ മാറ്റിയാണ് ഹര്‍ദിക് ആരാധകരുടെ മനം കവര്‍ന്നത്. ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിവന്നതോടെ തന്റെ കന്നി ടെസ്റ്റ് മല്‍സരത്തിനുള്ള തയാറെടുപ്പിലാണ്. കൂറ്റന്‍ ഷോട്ടുകള്‍കൊണ്ട് ആരാധകരുടെ പ്രിയതാരമായി മാറിയ ഹര്‍ദികിന്റെ പുതിയ ഗ്ലാമര്‍ ഹെയര്‍സ്റ്റെലിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക