|    Dec 15 Sat, 2018 2:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സംഘി സ്വാധീനം കേരള പോലിസില്‍

Published : 27th May 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – കരീംലാല,  കൈപമംഗലം
മന്ത്രിസഭയുടെ മൂന്നാംപിറന്നാളിനോടനുബന്ധിച്ച് മുസ്‌ലിം സാമുദായിക സംഘടനകളുമായി 19ാം തിയ്യതി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ പോലിസ് സേനയില്‍ സംഘപരിവാര അനുകൂലികളുണ്ടെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതു കേവലം രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അത്യന്തം ആശങ്കയുളവാക്കുന്ന ഒന്നാണെന്നതില്‍ സംശയമില്ല. വ്യക്തമായി പറഞ്ഞാല്‍ അങ്ങനെയൊരു സംഭവമേയില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. രാഷ്ട്രീയഭാഷയില്‍ പറഞ്ഞാല്‍ തല്‍പരകക്ഷികളുടെ കുപ്രചാരണം മാത്രം. പിന്നെ എന്തിനാണ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പോലിസ് സേനയിലെ സംഘി സെല്ലിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിയെ നിയോഗിച്ചത്? അദ്ദേഹം മാസങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് ഡിജിപി ഓഫിസില്‍ ആരാണു പൂഴ്ത്തിയത്? ഡിജിപി ഓഫിസിലെ ഉന്നതനായ ഒരുദ്യോഗസ്ഥനും ഇന്റലിജന്‍സിലെ മറ്റൊരു ഉദ്യോഗസ്ഥനുമാണ് ഇവര്‍ക്കു വേണ്ട സഹായം ചെയ്തുകൊടുക്കുന്നത്. പോലിസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ യൂനിറ്റിലെ ഉന്നതനാണ് ഇതിന്റെ കാര്യവാഹകന്‍. ഇവര്‍ക്ക് ആശയവിനിമയത്തിന് സ്വന്തമായൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും തത്ത്വമസി എന്ന പേരില്‍ മറ്റൊരു കൂട്ടായ്മയുമുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 17ന് കന്യാകുമാരിയില്‍ പഠനശിബിരം എന്ന പേരില്‍ നടന്ന രഹസ്യ യോഗത്തില്‍ 27 പേര്‍ പങ്കെടുത്തിരുന്നു. ഗ്രൂപ്പ് ശക്തമാക്കാനും തീരുമാനിച്ചിരുന്നു. എല്ലാ മാസവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ യോഗം ചേരാനും ഓരോ അംഗവും 100 രൂപ വീതം മാസവരി നല്‍കാനും തീരുമാനിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തായതിനു ശേഷമായിരുന്നു ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിറക്കിയത്. പോലിസില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നുണ്ടെന്ന് സിപിഎം സമ്മേളനങ്ങളില്‍ താഴെത്തട്ടിലുള്ള അണികളില്‍ നിന്നുപോലും ആരോപണമുയര്‍ന്നിട്ടും ഒരു വനിതാ സംഘി പോലിസ് സേനയില്‍ സംഘി പോലിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു പരസ്യമായി പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിട്ടും എന്തുകൊണ്ട് പിണറായി അവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല? സംഘി സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്ന ഈ നിലപാട് പിണറായിയും ആര്‍എസ്എസും തമ്മില്‍ എന്തോ രഹസ്യബാന്ധവമുണ്ട് എന്നു വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മധ്യത്തില്‍ ആര്‍എസ്എസിന്റെ പ്രാന്തകാര്യവാഹക് പോലിസടക്കമുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി അത് അന്വേഷിച്ച് പുറത്തുവിടട്ടെ എന്നു വെല്ലുവിളിച്ചതും ഇത് അരക്കിട്ടുറപ്പിക്കുന്നു.
പിണറായി അധികാരത്തില്‍ വന്നശേഷം പ്രാദേശികതലത്തില്‍ മുസ്‌ലിംകള്‍ക്കു നേരെ പോലിസ് അധികാരികളുടെ പക്ഷത്തുനിന്നുണ്ടായിട്ടുള്ള അവഹേളനങ്ങള്‍ പത്രങ്ങളുടെ പ്രാദേശിക വാര്‍ത്താകോളങ്ങളില്‍ ഒതുങ്ങി. അത് അങ്ങനെത്തന്നെയങ്ങു വിട്ടുകളയാം. തീവ്രസംഘികളുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടു കൊലപാതകങ്ങളായിരുന്നല്ലോ കാസര്‍കോട് പഴയ ചൂരിയില്‍ ഇമാമിനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും കൊടിഞ്ഞിയിലെ ഫൈസല്‍ വധവും. രണ്ടു കൊലപാതകങ്ങളിലും കേരള പോലിസിലെ ഒരുവിഭാഗം സ്വീകരിച്ച നിലപാടുകള്‍ കേരളീയര്‍ കണ്ടറിഞ്ഞതാണല്ലോ. ആഴ്ചകള്‍ക്കുശേഷം ചിലര്‍ സമരമുറകള്‍ സ്വീകരിച്ച ശേഷമല്ലേ പോലിസ് അന്വേഷണം കടുപ്പിച്ചത്?
അതേസമയം, സംഘിണികളുടെ വിഷംചീറ്റലുകളില്‍ പൊട്ടന്‍കളി നടത്തുകയും അധികം വിമര്‍ശനങ്ങളുയരുമ്പോള്‍ പേരിന് കേസെടുക്കുകയും മാത്രം ചെയ്യുകയും പിന്നീട് എല്ലാം വിസ്മൃതിയിലാക്കുകയും ചെയ്യും. ഇതെല്ലാം ഇടത്-വലത് സര്‍ക്കാരുകളുടെ കാലത്ത് നാം കണ്ടും അനുഭവിച്ചും വരുന്നതാണ്. ഹാദിയ കേസില്‍ പരസ്യമായി സംഘി സംഘടനകള്‍ക്ക് അനുകൂലമായ പോലിസ് നിലപാടുകള്‍ ലൈവായിട്ടാണു കണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss