|    Aug 22 Wed, 2018 1:40 am
FLASH NEWS
Home   >  Kerala   >  

സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെയെന്ന് വി.ടി ബല്‍റാം

Published : 5th August 2018 | Posted By: G.A.G

സംഘപരിവാര സംഘടനകളുടെ കാംപയ്‌നെ തുടര്‍ന്ന് ഭീമ ജ്വല്ലറി മാതൃഭൂമിക്കു പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചതില്‍ പ്രതികരണവുമായി വിടി ബല്‍റാം. മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെയെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാല്‍ മാധ്യമ സ്ഥാപനത്തിന് പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണം.
ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെ.

മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംഘപരിവാര സംഘടനകള്‍ മാതൃഭൂമി പത്രത്തിനെതിരെ നടത്തി വരുന്ന കാംപയ്‌നെ തുടര്‍ന്നാണ് ഭീമ ജ്വല്ലറി മാതൃഭൂമിക്കു പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ പരസ്യ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിക്കുകയായിരുന്നു.
വിവാദത്തിടെ മാതൃഭൂമിക്ക് പരസ്യം നല്‍കിയ ഭീമയുടെ നടപടിക്കെതിരെ സംഘപരിവാരം സോഷ്യല്‍ മീഡിയയില്‍ സംഘടിതമായി കാംപയ്ന്‍ നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സ് അറിഞ്ഞാണ് ഈ തീരുമാനമെന്നാണ്് ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടും ഇനി ഭീമയില്‍ നിന്നു മാത്രമേ സ്വര്‍ണം എടുക്കൂ എന്ന് അറിയിച്ചു കൊണ്ടും സംഘപരിവാര പ്രവര്‍ത്തകര്‍ ഭീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടയില്‍ കൂട്ടത്തോടെ കമന്റിടുന്നുണ്ട്. അതേ സമയം, സംഘപരിവാര ഭീഷണിക്ക് കീഴൊതുങ്ങുന്ന ഭീമയുടെ നിലപാട് മറ്റുള്ള ഉപഭോക്താക്കളെ സ്ഥാനപത്തില്‍ നിന്നകറ്റുമെന്ന പ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss