|    Feb 24 Sat, 2018 12:07 am
FLASH NEWS

സംഘികള്‍ക്ക് ദേശീയതയെ കുറിച്ച് വാചകമടിക്കാന്‍ അര്‍ഹതയില്ല: എസ്ഡിപിഐ

Published : 11th January 2017 | Posted By: fsq

 

കോട്ടയം: സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുക്കുകയും ബ്രീട്ടീഷ്‌കാരുടെ ചെരുപ്പ് നക്കുകയും ചെയ്ത സംഘികള്‍ക്ക് ദേശീയതയെ കുറിച്ച് വാചകമടിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി. സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോവണമെന്ന് പറയുന്ന ബിജെപി നേതാക്കളുടെ കപട ദേശീയത ജനാധിപത്യ സമൂഹം തിരിച്ചറിയണം. വിരുദ്ധ രാഷ്ട്രീയ അഭിപ്രായം പറയുന്നവര്‍ക്കെതിരേ അസഹിഷ്ണുത വളര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നിലപാട് അപഹാസ്യമാണ്. പന്‍സാരയ്ക്കും കല്‍ബുര്‍ഗിക്കും നരേന്ദ്ര ധബോല്‍ക്കറിനുമെതിരേ വാളോങ്ങിയവര്‍ ഇപ്പോള്‍ കമലിനെതിരേ തിരിഞ്ഞിരിക്കുകയാണ്. കമലിനെതിരായ സംഘികളുടെ നീക്കത്തെ ചെറുക്കാന്‍ കേരളത്തിലെ സാംസ്‌കാരിക സമൂഹം രംഗത്തുവരണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ കോട്ടയം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍, പി കെ സിറാജുദ്ദീന്‍, അശ്‌റഫ് ആലപ്ര, യു നവാസ്, വി എം സുലൈമാന്‍ മൗലവി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss