|    Oct 17 Wed, 2018 7:14 am
FLASH NEWS

സംഘാടകരും കളിക്കാരുമുണ്ട്; ഇനി വേണ്ടത് സ്‌പോണ്‍സര്‍മാര്‍

Published : 26th September 2017 | Posted By: fsq

 

മലപ്പുറം: ദേശീയ ലീഗിലേക്ക് പ്രവേശനം ലഭിച്ച മലപ്പുറം എംഎസ്പി ഫുട്‌ബോള്‍ അക്കാദമിക്ക് വേണ്ടുവോളം താരങ്ങളുണ്ട്. ഒപ്പം മികവുറ്റ സംഘാടകരും. എന്നാല്‍ അക്കാദമിക്ക കൂടുതല്‍ മുന്നേറണമെങ്കില്‍ മികച്ച സ്േപാണ്‍സര്‍മാരെയാണാവശ്യം. ഇത് ലോഗോ പ്രകാശന വേളയില്‍ സംഘാടകരിലൊരാളായ യു ഷറഫലി തുറന്ന് പറയുകയും ചെയ്തു. ഒരു വര്‍ഷത്തേക്ക് ഒന്നര കോടി രൂപയോളം അക്കാദമിയുടെ ചെലവിലേക്കാവശ്യമുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. സ്‌കുളിന്റെ ഇതു വരെയുള്ള പ്രകടനം വെച്ച് നോക്കുമ്പോള്‍ കരുത്തുറ്റ കൗമാരതാരങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്.  13 വയസ്സു മുതല്‍ തന്നെ ഇവരെ പരിശീലിപ്പിച്ച് ഉന്നതങ്ങളിലെത്തിക്കാനാവും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് സ്‌കുളിന്റെ ഇതുവരെയുള്ള പ്രകടനം വെളിപ്പെടുത്തുന്നത്. സ്‌പെയിന്‍ വില്ലാറയലിന് കളിച്ച ഐഎസ്എല്‍ താരം ആഷിക് കുരുണിയന്‍, അര്ജന്റീനയില്‍ പരിശീലനം ലഭിച്ച ജിഷ്ണു ബാലകൃഷണന്‍,  ഇന്ത്യന്‍ നേവി താരം മുഹമ്മദ് ഇര്‍ഷാദ്, എം എസ് സുജീത്, ജര്‍മനിയില്‍ പരിശീലിച്ച പി റുമൈസ്, പി സമീല്‍ തുടങ്ങി 21 ഓളം പേര്‍ മുന്‍നിര താരങ്ങളായത് എംഎസ്പിയിലൂടെയാണ്. രണ്ട് തവണ അന്താരാഷ്ട്രാ സുബ്രതോ കപ്പിലെ റണ്ണേഴ്‌സ് അപ്പ്, അഖില കേരള ഇന്റര്‍ സ്‌കുള്‍ ചാംപ്യന്‍ഷിപ്പ്, മാര്‍ അത്തനേഷ്യസ് കപ്പ് തുടങ്ങിയ 30 ഓളം ടൂര്‍ണമെന്റില്‍ ജേതാക്കളായിട്ടുണ്ട്.  ഈ പ്രകടനം നിലനിര്‍ത്തണമെങ്കില്‍ മലപ്പുറത്തെ നാട്ടൂകാരുടെ പിന്തുണക്ക് പുറമെ സാമ്പത്തികവും അവശ്യ ഘടകമാണെന്ന് ഡപ്യൂട്ടി കമാണ്ടന്റ് കുരികേശ് മാത്യു പറഞ്ഞു. ഇന്നത്തെ താരങ്ങള്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് കൊണ്ടാണ് മികച്ച താരങ്ങള്‍ ഉയര്‍ന്നു വരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍ അഭിപ്രായപ്പെട്ടു. താനുള്‍പടെയുള്ള താരങ്ങള്‍ പരിശീലനത്തിന്  പോയിരുന്നത് കുടിവെള്ളവുമായാണ്. അന്ന് ഇന്ത്യയുടെ ജൂനിയര്‍ ടീമിനും സീനിയര്‍ ടീമിനും ഒരു ഡോക്ടര്‍ മാത്രമായിരുന്നു. അന്ന് ഡോക്ടറെ കാണാന്‍ ക്യുനിന്നത് മറക്കാനാവില്ല. എന്നാല്‍ ഇന്ന് നിരവധി ഫിസിയോമാരടക്കമുള്ള വന്‍ സംഘം തന്നെയുണ്ട്. അതു തന്നെയാണ് രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെട്ടതും. വിജയന്‍ പറഞ്ഞു. പ്രകാശനം ചെയ്ത ലോഗോയില്‍ ഐ എം വിജയന്റെ സിസര്‍ കപ്പിലെ ഗോള്‍ ഓര്‍മ്മിപ്പിക്കുന്നതായി മുന്‍ കെഎസഇബി താരവും ഡിഎഫ്എ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss