|    Aug 18 Sat, 2018 4:07 am
FLASH NEWS
Home   >  National   >  

സംഘര്‍ഷ ബാധിതമായ ബണ്ട്വാളിലേക്ക് അമിത് ഷായെ കൊണ്ടുവരാന്‍ ബിജെപി നീക്കം

Published : 23rd June 2017 | Posted By: shins

മംഗളൂരു: കര്‍ണാടകയിലെ സംഘര്‍ഷബാധിതമായ ബണ്ട്വാളിലേക്ക് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ കൊണ്ടുവരാന്‍ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം. ആഗസ്ത് നാലിന് കര്‍ണാടകയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അമിത് ഷാ ദക്ഷിണ കന്നഡയിലെ സംഘര്‍ഷബാധിതമായ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്നുവെന്നാണ് റിപോര്‍ട്ട്. പ്രാദേശിക ബിജെപി നേതാവിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കല്ലട്ക്കയിലും മറ്റുമുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ബണ്ട്വാള്‍ താലൂക്കില്‍ കഴിഞ്ഞ ഒരു മാസത്തോളമായി നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ജൂണ്‍ 21ന് എസ്ഡിപിഐ നേതാവ് അശ്‌റഫ് കളായിയെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. കല്ലട്ക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെടുകയാണ്. അതേസമയം, ദക്ഷിണ കന്നഡ ജില്ലയിലെ നാലു താലൂക്കുകല്‍ കൂടി ഉള്‍പ്പെടുത്തി നിരോധനാജ്ഞ ജൂണ്‍ 27 വരെ നീട്ടിയിരിക്കുകയാണ്. കര്‍ണാടകയിലെ വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാംനാഥ് റായിയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയായിരിക്കും അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമാക്കിയായിരിക്കും സന്ദര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss