|    Jan 20 Fri, 2017 11:43 pm
FLASH NEWS

സംഘര്‍ഷാവസ്ഥ; ബ്രണ്ണന്‍ കോളജ് മെന്‍സ് ഹോസ്റ്റല്‍ അടച്ചുപൂട്ടി

Published : 1st September 2016 | Posted By: SMR

തലശ്ശേരി: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചുപൂട്ടി.
കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ താമസിച്ചവരികയായിരുന്ന ഒരു വിദ്യാര്‍ഥിയെ ചില വിദ്യാര്‍ഥികള്‍ ആക്രമിച്ചു പരിക്കേല്ലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
കെഎസ് യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷം വ്യാപിക്കാതിരിക്കാനാണ് മെന്‍സ് ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. കാസര്‍കോഡ്, വയനാട്, അന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നായി 90 കട്ടികളാണ് ഇവിടെ താമസിക്കുന്നത്.
ഇതില്‍ ഭൂരിഭാഗവും എസ്‌സി-എസ്ടി വിഭാഗം വിദ്യാര്‍ഥികളാണ്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും സൗജന്യമാണ്.
ഹോസ്റ്റല്‍ പൂട്ടിയതോടെ സംഘര്‍ഷത്തിലോ വിദ്യാര്‍ഥി സംഘടനയിലോ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. ഇത്തരം കുട്ടികള്‍ അവരുടെ ലോക്കല്‍ ഗാര്‍ഡിന്റെ സംരക്ഷണത്തിലുമാണ് ഇപ്പോള്‍ കഴിയുന്നത്.
ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താനും ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉടന്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക