|    Mar 30 Thu, 2017 6:23 am
FLASH NEWS

സംഘര്‍ഷഭൂമിയില്‍ സമാധാന സന്ദേശവുമായി സമസ്ത നേതാക്കളെത്തി

Published : 21st March 2017 | Posted By: fsq

 

താനൂര്‍: താനൂരിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സമാധാന സന്ദേശവുമായി സമസ്ത നേതാക്കളെത്തി. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങളുടെ നേതൃത്വത്തിലാണ് സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളടങ്ങുന്ന പ്രതിനിധി സംഘം സന്ദര്‍ശനത്തിനെത്തിയത്. ദിവസങ്ങളായി തൊഴിലോ, ഭക്ഷണമോ ഇല്ലാതെ കഴിയുന്ന കുടുംബങ്ങള്‍ക്ക് സമസ്തയുടെ ഭക്ഷണ കിറ്റുകള്‍ തങ്ങള്‍ കൈമാറി. ഇതിനുപുറമെ ഏതാനും കുടുംബങ്ങള്‍ക്ക് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ നല്‍കുന്ന ഭക്ഷ്യകിറ്റും നേതാക്കള്‍ കൈമാറി.  ചാപ്പപ്പടി, എളരാംകടപ്പുറം, പണ്ടാരകടപ്പുറം, ഫാറൂഖ് പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ അക്രമത്തിനിരയായ മുഴുവന്‍ വീടുകളിലും നേതാക്കള്‍ നേരിട്ടെത്തി വിവരങ്ങങ്ങള്‍ ചോദിച്ചറിഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഹാജി കെ മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പുത്തനഴി മൊയ്തീന്‍ ഫൈസി,ഹാജി യു മുഹമ്മദ് ശാഫി, ആദൃശേരി ഹംസകുട്ടി മുസ്‌ല്യാര്‍, കാളാവ് സൈദലവി മുസ്‌ല്യാര്‍,കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ആര്‍ വി കുട്ടിഹസന്‍ ദാരിമി അനുഗമിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day