|    Jul 16 Mon, 2018 6:23 pm
FLASH NEWS

സംഘര്‍ഷത്തില്‍ നടപടിയെടുത്തില്ലെന്ന് ; മറയൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി

Published : 12th September 2017 | Posted By: fsq

 

മറയൂര്‍: മറയൂരില്‍ സിപിഎം-ഐഎന്‍ടിയുസി സംഘര്‍ഷം ഒഴിവാക്കാന്‍ ക്രിയാത്മകമായ ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മറയൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി. മറയൂരില്‍ സംഘര്‍ഷം നടക്കുമ്പോള്‍ നടപടിയെടുക്കാതെ എസ്‌ഐ നോക്കി നിന്നെന്നാണ് ആരോപണം.  മറയൂര്‍ എസ്‌ഐ ലാല്‍ സി ബേബിയെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി. മറയൂര്‍ ടൗണില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം സംഘര്‍ഷം നടന്നപ്പോഴാണ് എസ്‌ഐ ലാല്‍ സി ബേബി, അഡീഷനല്‍ എസ്‌ഐ ഹാഷിം എന്നിവര്‍ നടപടി സ്വീകരിക്കാതിരുന്നതെന്നു പറയുന്നു. യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പിന്തിരിപ്പിക്കാന്‍ പോലും ശ്രമിക്കാതെ നോക്കി നില്‍ക്കുന്ന എസ്‌ഐ യുടെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മുന്നാര്‍ സിഐയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി അടിയന്തരമായി മൂന്നാര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. മൂന്നാര്‍ സബ് ഇന്‍സെപ്ക്ടര്‍ അജയകുമാറിനാണ് മറയൂര്‍ പോലിസ്റ്റേഷന്റെ താല്‍ക്കാലിക ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss