|    Jul 28 Fri, 2017 10:33 pm
FLASH NEWS

സംഘര്‍ഷത്തിന് ശ്രമിച്ചത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

Published : 16th April 2016 | Posted By: SMR

പാനൂര്‍: വിശ്വപണ്ഡിതനായ സയ്യിദ് ഇസ്മായില്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങളുടെ ആറാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കൂത്തുപറമ്പ് മണ്ഡലം എസ്ഡിപിഐ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വളരെ ഭംഗിയായി നടന്നു വന്ന ഉറൂസ് ബാഹ്യ രാഷ്ട്രീയക്കാരുടെ ഇടപെടലാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്നും ചെയര്‍മാന്‍ മുഖ്ദൂം തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണുണ്ടായതെന്നും കമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് മഹാന്മാരുടെ ഉറൂസിനെ കരുവാക്കുന്നത് അവരോട് കാണിക്കുന്ന മര്യാദകേടാണെന്നും എസ്ഡിപിഐ അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഇബ്രാംഹീം കൂത്തുപറമ്പ്, സമീര്‍ പുല്ലൂക്കര, സമീര്‍ കൂരാറ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക