|    Oct 19 Fri, 2018 7:53 am
FLASH NEWS

സംഘര്‍ഷത്തിനിടെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 23rd September 2017 | Posted By: fsq

 

എടപ്പാള്‍: തവനൂര്‍ മറവഞ്ചേരി അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വൃദ്ധ കൊല്ലപ്പെട്ട  കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വല്ലോലപ്പാടത്ത് പരേതനായ കാരിക്കുട്ടിയുടെ ഭാര്യ യശോദ(72)യെ കൊലപ്പെടുത്തിയ സംഭവത്തില്‍   ഇവരുടെ അയല്‍വാസിയും ബന്ധുവുംകൂടിയായ കുണ്ടുകണ്ടത്തില്‍ കുഞ്ഞന്‍ (66), അമ്പലത്തുതറയില്‍ കുഞ്ഞന്‍ (68) എന്നിവരെയാണ് വളാഞ്ചേരി സിഐ എം കെ കൃഷ്ണന്‍, കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിലത്തുവീണ യശോദയെ കുണ്ടുകണ്ടത്തില്‍ കുഞ്ഞന്‍ കത്തികൊണ്ടു കുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് യശോദയുടെ മരണത്തിന് കാരണമായത്. നിലത്തുവീണപ്പോള്‍ ദേഹത്ത് മരക്കുറ്റി തറച്ചതാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്. അതേസമയം യശോദയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് പോലിസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അമ്പലത്തുതറയില്‍ കുഞ്ഞനെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss