|    Aug 22 Tue, 2017 4:40 pm
FLASH NEWS

സംഘര്‍ഷത്തിനിടയാക്കിയത് പോലിസിന്റെ വീഴ്ചയെന്ന് ആക്ഷേപം

Published : 4th November 2016 | Posted By: SMR

മാനന്തവാടി: സിപിഐ മാനന്തവാടി നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാനിടയാക്കിയത് പോലിസിന്റെ വീഴ്ചയെന്ന് ആക്ഷേപം. സിപിഐ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടയുമെന്നു ബുധനാഴ്ച തന്നെ രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഈ വിവരം മാനന്തവാടിയിലെ ഉന്നത പോലിസ് അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും വേണ്ടത്ര പോലിസിനെ വിന്യസിക്കാനോ സിപിഎം പ്രവര്‍ത്തകരെ തടയാനോ ശ്രമിച്ചില്ല. മാത്രമല്ല, സിപിഐ പ്രകടനം നഗരസഭാ കവാടത്തിനടുത്തെത്തുന്നതിനു മുമ്പുതന്നെ പ്രകടനക്കാര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം തുടങ്ങിയതിനു ശേഷം മാത്രമാണ് നഗരസഭാ ഓഫിസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന പോലിസ് സ്ഥലത്തെത്തിയത്. അക്രമികളെ വിരട്ടിയോടിക്കാനോ അറസ്റ്റ് ചെയ്തു നീക്കാനോ തയ്യാറാവാത്തതാണ് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെടാന്‍ കാരണം. അക്രമം ചിത്രീകരിച്ച നാട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചപ്പോഴും പോലിസ് കാഴ്ചക്കാരായി. മാത്രമല്ല, കടലാസില്‍ മാത്രം കാണുന്ന സംഘടനകള്‍ സമരം നടത്തിയാല്‍ പോലും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്ന പോലിസ് അക്രമത്തിനു ശേഷമാണ് വീഡിയോ പകര്‍ത്താന്‍ തുടങ്ങിയത്. കൂടാതെ എഎസ്പി, സിഐ ഉള്‍പ്പെടെയുള്ളവരാരും തന്നെ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അക്രമത്തിനു ശേഷം മാത്രമാണ് ഉയര്‍ന്ന പോലിസുദ്യോഗസ്ഥരും കൂടുതല്‍ പോലിസുകാരും സംഭവസ്ഥലത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക