|    Jun 23 Sat, 2018 2:04 pm
FLASH NEWS

സംഘര്‍ഷങ്ങളില്ലാത്ത ആസൂത്രണ വികസന നിര്‍വഹണത്തിന് ജാഗ്രത വേണം: കാനം

Published : 29th January 2017 | Posted By: fsq

 

തൃശൂര്‍: ജനകീയാസൂത്രണത്തിന്റെയും നവകേരള മിഷന്റെയും നിര്‍വഹണം സംഘര്‍ഷങ്ങളില്ലാതെ പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത കാണിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഐ അംഗങ്ങളായ ജനപ്രതിനിധികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗോള വത്കരണത്തിന്റെ സ്വാധീനം വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ജനകീയാസൂത്രണത്തിന്റെ പാത  സ്വീകരിച്ച് കേരളം പല പ്രതിസന്ധികളെയും മറികടന്നിട്ടുള്ള മാതൃക നമുക്ക് മുന്നിലുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അധികാരവും ധനശേഷിയുമുള്ള പ്രാദേശിക സര്‍ക്കാരുകളായി മാറിയതും ഇതിന്റെ ഫലമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.സി സി വിപിന്‍ചന്ദ്രന്‍, കെ ശ്രീകുമാര്‍(തൃശൂര്‍), രാഖി രവികുമാര്‍(തിരുവനന്തപുരം), ഈശ്വരി നേശന്‍(പാലക്കാട്), ടി കെ രാജന്‍ മാസ്റ്റര്‍ (കോഴിക്കോട്), ഷീജ പുന്നപ്ര (ആലപ്പുഴ), ഹണി ബെഞ്ചമിന്‍(കൊല്ലം) എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പ്ലാനിങ് ബോര്‍ഡ് അംഗം രവി രാമന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ എംപി, സിപിഐ സംസ്ഥാന പാര്‍ലമെന്ററി സബ് കമ്മിറ്റി കണ്‍വീനര്‍ മുല്ലക്കര രക്‌നാകരന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എംഎല്‍എമാരായ കെ രാജന്‍, ഇ ടി ടൈസണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss