|    Nov 24 Fri, 2017 3:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഘര്‍ഷം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു : ചെന്നിത്തല

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സിപിഎമ്മും ബിജെപിയും ചേര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷടിക്കുന്ന സാഹചര്യത്തില്‍ കേരളം ആക്രമണങ്ങളുടെ നാടെന്ന വിശേഷണമാണ് പുറം നാടുകളിലുണ്ടാവുന്നതെന്ന് രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും ദേശീയതലത്തില്‍ നടത്തുന്ന ഇത്തരം പ്രചാരണം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. ബിജെപിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അപമാനമാണ്. തങ്ങള്‍ നടത്തുന്ന അക്രമങ്ങളെ ആര്‍എസ്എസ് വിസ്മരിച്ചാണ് അവര്‍ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമെന്ന ആര്‍എസ്എസ് പ്രചാരണത്തിന്  സിപിഎം സാഹചര്യമൊരുക്കിക്കൊടുക്കുകയാണ്.  അക്രമസംഭവങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ ആവശ്യമില്ലെന്നും  ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക