|    Jan 19 Thu, 2017 10:42 pm
FLASH NEWS

സംഘപരിവാറിന്റെ ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍

Published : 22nd September 2016 | Posted By: mi.ptk

una

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് നടത്തുന്ന ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍.വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും തങ്ങളെ അധിക്ഷേപിക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വ്വം നടത്തുന്ന പ്രചരണമാണിതെന്നും ഉന ഇരകള്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ നാല് പേരില്‍ രണ്ട് പേരായ വസ്രാം സര്‍വ്വയ്യ, അശോക് സര്‍വ്വയ്യ എന്നിവരാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇത്തരമൊരു ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇതറിയുന്നതെന്നും അവര്‍ പറഞ്ഞു.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ നാല് യുവാക്കളെയാണ്  പൊതുജനമധ്യത്തില്‍ വച്ച് മര്‍ദ്ദിച്ചത്. ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം പുറംലോകമറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 432 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക