|    Oct 22 Mon, 2018 7:56 pm
FLASH NEWS
Home   >  Kerala   >  

സംഘപരിവാര സഹായ സംഘടനയാണ് വനിതാ കമ്മീഷനെന്ന് ശ്രീജ നെയ്യാറ്റിന്‍കര

Published : 17th December 2017 | Posted By: Jesla

തിരുവനന്തപുരം: സംഘ്പരിവാര പ്രവര്‍ത്തകര്‍ ആരോപണവിധേയരാകുന്ന കേസുകളോട് വനിതാ കമ്മീഷന്‍ മുഖം തിരിക്കുകയാണെന്നാരോപണം. അത്തരം കേസുകളില്‍ കമ്മീഷന്‍ ഇടപെടുന്നില്ലെന്നും പരാതികള്‍ മുക്കുകയാണെന്നുമാണ് ശ്രീജ നെയ്യാറ്റിന്‍കര പറയുന്നത്.

ദീപ നിശാന്തിനെതിരേ സംഘപരിവാര്‍ നടത്തിയ കൊലവിളിക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ദീപ ടീച്ചറിനു നേരെ ആസിഡ് ആക്രമണം നടത്തുമെന്നുള്ള ഭീഷണിയും ഒപ്പം അവരെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലെ പ്രചാരണവും മാത്രമല്ല അവരുടെ പിഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന് നേരെയുള്ള വധ ഭീഷണിയും …. വനിതകളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വനിതാ കമ്മീഷന്‍ പറഞ്ഞ മറുപടി കണ്ടല്ലോ അല്ലേ … പൊലീസിന് പരാതി നല്‍കാന്‍ …ഈ ഉപദേശം വനിതകള്‍ക്ക് നല്‍കാനാണോ ശ്രീമതി ജോസഫൈന്‍ കസേരയിട്ട് വനിതാ കമ്മീഷനെന്ന ബോഡും തൂക്കിയിരിക്കുന്നത് …നിങ്ങള്‍ വനിതകളെയാണോ സംരക്ഷിക്കുന്നത് അതോ ബലാല്‍സംഗ ഭീഷണി മുഴക്കി നടക്കുന്ന ബലാല്‍സംഗ വീരന്മാരും കൊലപാതകികളുമായ സംഘപരിവാരങ്ങളെയോ …? ശ്രീമതി ജോസഫൈന്‍ മറുപടി പറയാന്‍ ബാധ്യസ്ഥയാണെന്നും ശ്രീജ പറയുന്നു.

ശ്രീജയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതെന്റെ സുഹൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ .ഞലി്യ അ്യഹശിലവനിതാ കമ്മീഷനില്‍ അദ്ദേഹം നല്‍കിയ ഒരു പരാതിക്കു കിട്ടിയ മറുപടിയാണ് …..

ഇനി പരാതി എന്തെന്നല്ലേ ….. ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ നടത്തിയ കൊലവിളിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി …. ദീപ ടീച്ചറിനു നേരെ ആസിഡ് ആക്രമണം നടത്തുമെന്നുള്ള ഭീഷണിയും ഒപ്പം അവരെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലെ പ്രചാരണവും മാത്രമല്ല അവരുടെ പിഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന് നേരെയുള്ള വധ ഭീഷണിയും …. വനിതകളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വനിതാ കമ്മീഷന്‍ പറഞ്ഞ മറുപടി കണ്ടല്ലോ അല്ലേ … പൊലീസിന് പരാതി നല്‍കാന്‍ …ഈ ഉപദേശം വനിതകള്‍ക്ക് നല്‍കാനാണോ ശ്രീമതി ജോസഫൈന്‍ കസേരയിട്ട് വനിതാ കമ്മീഷനെന്ന ബോഡും തൂക്കിയിരിക്കുന്നത് …നിങ്ങള്‍ വനിതകളെയാണോ സംരക്ഷിക്കുന്നത് അതോ ബലാല്‍സംഗ ഭീഷണി മുഴക്കി നടക്കുന്ന ബലാല്‍സംഗ വീരന്മാരും കൊലപാതകികളുമായ സംഘപരിവാരങ്ങളെയോ …?ശ്രീമതി ജോസഫൈന്‍ മറുപടി പറയാന്‍ ബാധ്യസ്ഥയാണ് ….

റെനിക്ക് ഒരു മറുപടി കിട്ടി …. എന്റെ കാര്യം അതല്ല .. കേരളത്തിലെ മുസ്‌ലീം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് ഫേസ് ബുക്കില്‍ എഴുതിപ്പിടിപ്പിച്ച രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ഞാന്‍ കൊടുത്ത പരാതി തൊട്ടു നോക്കിയിട്ടില്ല വനിതാ കമ്മീഷന്‍ … ഈയിടെ ഫല്‍ഷ് മോബ് വിഷയത്തില്‍ വനിതാകമ്മീഷന്‍ മുസ്ലീങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്തപ്പോള്‍ ഞാന്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു … സംഗതി വാര്‍ത്തയായപ്പോള്‍ വനിതാ കമ്മീഷനില്‍ നിന്നും വിളിച്ചൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്തെന്നോ അങ്ങനൊരു പരാതി കിട്ടിയിട്ടില്ലെന്ന് … ജൂലായ് ഒന്നിന് ഇമെയില്‍ വഴി പരാതി നല്‍കിയ ഞാന്‍ കമ്മീഷനെ ഫോണില്‍ വിളിച്ചു പരാതി മെയില്‍ ചെയ്ത കാര്യം പറഞ്ഞിരുന്നു … തുടര്‍ന്ന് പലതവണ പരാതിയെ കുറിച്ചന്വേഷിക്കാന്‍ അവരെ വിളിച്ചിരുന്നു …പരാതി കിട്ടിയില്ലെങ്കില്‍ അപ്പോള്‍ പറയണ്ടേ … ഒടുവില്‍ വിളിച്ച ഉദ്യോഗസ്ഥന് തെളിവ് സഹിതം വീണ്ടും മെയില്‍ റീ സെന്‍ഡ് ചെയ്തു …അപ്പോള്‍ വരുന്ന മറുപടിയാണ് രസം പരാതി മെയില്‍ സ്പാമില്‍ കിടക്കുകയായിരുന്നു കണ്ടില്ലത്രെ … ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ മെയില്‍ ഐ ഡി യും കൊടുത്തിട്ടു യാതൊരു ഉത്തരവാദിത്തവുമില്ലാതെ മറുപടി പറയുന്ന വനിതാ കമ്മീഷന്‍ ആരെ സംരക്ഷിക്കാനാണ് സ്ഥാപനം തുറന്നു വച്ചിരിക്കുന്നത് എന്ന് ബോധ്യായല്ലോ അല്ലേ … വനിതാ കമ്മീഷന്‍ പോലും ….

സംഘപരിവാര്‍ പ്രതികളാകുന്ന കേസുകളില്‍ ഒന്നില്‍ പോലും വനിതാ കമ്മീഷനില്‍ നിന്ന് ഒരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ല … അത്തരം കേസുകളിലെ പരാതികള്‍ പോലും കമ്മീഷന്‍ മുക്കും.. അല്ലെങ്കില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിക്കോ എന്ന് ഉപദേശിക്കും …. എന്നാല്‍ വല്ല മുസല്‍മാനും പ്രതിഭാഗത്താണെങ്കില്‍ ചാടിവീഴുകയും സ്വമേധയാ വരെ കേസെടുക്കുകയും ചെയ്ത് കളയും … കാരണം അവര്‍ക്കാകുമ്‌ബോള്‍ ചോദിക്കാനും പറയാനും ആരുമില്ലല്ലോ പിണറായിയുടെ കസേര ഇളകുകയുമില്ല ….ഇതിന്റെ പേരാണ് തെമ്മാടിത്തരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss