|    Feb 25 Sun, 2018 9:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഘപരിവാര സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി

Published : 19th January 2017 | Posted By: fsq

modi-brics-afp

ന്യൂഡല്‍ഹി: കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി സംഘപരിവാര സംഘടനകള്‍ക്കു സര്‍ക്കാര്‍ വക ഭൂമി മോദി സര്‍ക്കാര്‍ പതിച്ചുനല്‍കി. ക്രമക്കേട് ചൂണ്ടിക്കാട്ടി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയ ഇടപാടാണ് യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഭൂമി നല്‍കിയിരിക്കുന്നത്. മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളായി രജിസ്റ്റര്‍ ചെയ്ത ആര്‍എസ്എസിന് കീഴിലുള്ള 29 സംഘടനകള്‍ക്കാണ് 26 സ്ഥലങ്ങളിലായി ഭൂമി നല്‍കിയിരിക്കുന്നത്. ഇതില്‍ 26 ഭൂമിയും ഡല്‍ഹിയിലെ ഹൃദയഭാഗമായ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലാണ്. 1998-99 കാലത്ത് വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഈ സംഘടനകള്‍ക്ക് ബിജെപി സര്‍ക്കാര്‍ ഭൂമി അനുവദിച്ചുനല്‍കിയത്. പിന്നീട് അധികാരത്തിലേറിയ യുപിഎ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതു സംബന്ധിച്ച് അന്വേഷിക്കാനായി 2004ല്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ചന്ദ്രയെ ചുമതലപ്പെടുത്തി. ആര്‍എസ്എസിന്റെ പോഷകസംഘടനകള്‍ക്കു പുറമെ മറ്റുവിഭാഗങ്ങള്‍ക്കും ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട 100 ഓളം കേസുകളാണ് യോഗേഷ് ചന്ദ്ര പരിഗണിച്ചത്. അന്വേഷണത്തില്‍ സംഘപരിവാരം ഉള്‍പ്പെടെ 32 സംഘടനകള്‍ക്കു ഭൂമി അനുവദിച്ചത് ചട്ടങ്ങളും വ്യവസ്ഥകളും മറികടന്നാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതുപരിഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ വാജ്‌പേയി സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. ഭൂമിയിടപാട് റദ്ദാക്കിയിരുന്നുവെങ്കിലും പ്രസ്തുത സ്ഥലങ്ങളില്‍ അതതു സംഘടനകള്‍ താല്‍ക്കാലിക ഓഫിസ് നിര്‍മിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.1998-99, 2004 നവംബര്‍ എന്നീ കാലത്ത് വാജ്‌പേയി സര്‍ക്കാര്‍ 225 ഭൂമിദാനങ്ങളാണു നടത്തിയത്. ഇതില്‍ 125 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വേണ്ടിയായിരുന്നു. എന്നാല്‍ ഇതിനെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ബാക്കിയുള്ള 100 അലോട്ട്‌മെന്റുകളില്‍ 32 എണ്ണം ബിജെപിയുടെ പോഷകവിഭാഗങ്ങള്‍ക്കാണെന്നു കണ്ടെത്തി. ഇതില്‍ 22 എണ്ണം ആര്‍എസ്എസില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകളായിരുന്നു. തുടര്‍ന്നാണ് 29 സംഘടനകളുടെ അലോട്ട്‌മെന്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഈ തീരുമാനം പുനപ്പരിശോധിക്കുകയായിരുന്നു. ഇതിനായി നിയോഗിച്ച ജോഷി കമ്മിറ്റി  2016 ജൂണ്‍ 21ന,് യുപിഎ നടപടി തെറ്റാണെന്ന് റിപോര്‍ട്ട് നല്‍കി. തുടര്‍ന്നാണു സര്‍ക്കാര്‍ വീണ്ടും ഹിന്ദുത്വ സംഘടനകള്‍ക്കു ഭൂമി നല്‍കിയത്. ഇതുസംബന്ധിച്ചു കോടതിയില്‍ കേസുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss