|    May 30 Tue, 2017 6:49 pm
FLASH NEWS

സംഘപരിവാര സംഘടനകള്‍ക്ക് ഭൂമി തിരിച്ചുനല്‍കാന്‍ കേന്ദ്ര നീക്കം

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ച ഭൂമി ആര്‍എസ്എസിന്റെ അനുബന്ധ സംഘടനകള്‍ക്കു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 1998 മുതല്‍ 2004 വരെ സംഘപരിവാര സംഘടനകളായ സമര്‍ഥ് ശിക്ഷാ സമിതി, അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രം,  ഭാരതീയ കിസാന്‍ സംഘ്, സേവാഭാരതി, സ്വദേശീയ ജാഗരണ്‍ ഫൗണ്ടേഷന്‍ എന്നിവയ്ക്കു ഡല്‍ഹിയില്‍ 26 പ്രമുഖ സ്ഥാനങ്ങളില്‍ അനുവദിച്ച ഭൂമിയാണ് യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നത്. അന്നത്തെ സര്‍ക്കാര്‍ നിയമിച്ച യോഗേഷ്ചന്ദ്ര ഏകാംഗ അന്വേഷണസമിതി ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. എന്നാല്‍, ഇതിനെതിരേ സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഈ ഹരജി പിന്‍വലിക്കണമെന്ന ഉപാധിയോടെയാണ് സംഘടനകള്‍ക്ക് ഭൂമി അനുവദിച്ചത് പുനസ്ഥാപിക്കാനുള്ള ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗത്തിനു സമര്‍പ്പിക്കാന്‍ നഗരവികസനമന്ത്രാലയം നീക്കം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day