സംഘപരിവാര മാര്‍ച്ചിനെക്കുറിച്ച് അറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ഇസ്ലാംമത സ്ഥാപനങ്ങളിലേക്ക് ഇന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘപരിവാര സംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
മഞ്ചേരി സത്യസരണിയിലേക്ക് സംഘപരിവാരം നടത്തുന്ന മാര്‍ച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാത്രമാണ് അറിയുന്നതെന്നും പരിശോധിക്കാതെ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു മറുപടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സലഫി സെന്ററിലേക്കും മഞ്ചേരി സത്യസരണിയിലേക്കും ഇന്നു രാവിലെ 10ന് മാര്‍ച്ച് നടത്തുമെന്നാണ് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് പോസ്റ്റര്‍ പ്രചാരണവും വാഹനപ്രചാരണവും സംഘപരിവാര സംഘടനകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അതേസമയം, ഇസ്ലാംമത സ്ഥാപനങ്ങളിലേക്ക് ആര്‍എസ്എസ് നടത്തുന്ന മാര്‍ച്ച് രണ്ടിടങ്ങളിലും ജനകീയമായി തടയുമെന്ന് പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.