|    Aug 21 Tue, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംഘപരിവാര ഭീഷണി; മാതൃഭൂമിക്ക് പരസ്യമില്ല

Published : 6th August 2018 | Posted By: kasim kzm

കോഴിക്കോട്: സംഘപരിവാര ഭീഷണിയെ തുടര്‍ന്നു ഭീമ ജ്വല്ലറി മാതൃഭൂമിക്ക് പരസ്യം നല്‍കുന്നതു നിര്‍ത്തി വച്ചു. എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു സംഘപരിവാര സംഘടനകള്‍ മാതൃഭൂമി പത്രത്തിനെതിരേ നടത്തിവരുന്ന പ്രചാരണങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണു ജ്വല്ലറിയുടെ നടപടി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നതു നിര്‍ത്താന്‍ പരസ്യ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി ജ്വല്ലറിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
മാതൃഭൂമിക്ക് പരസ്യം നല്‍കിയതിനെതിരേ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ജ്വല്ലറിയെ ബഹിഷ്‌കരിക്കണമെന്ന ഭീഷണിയുമായാണ് ഇവര്‍ സംഘടിതമായി രംഗത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞാണ് തീരുമാനമെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒരു മലയാള ദിനപത്രത്തില്‍ പരസ്യം നല്‍കിയതു ശരിയായില്ല എന്നു ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറേ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി.
ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവപൂര്‍വം കാണുന്നു. നിങ്ങളുടെ ഉല്‍ക്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ പരസ്യ ഏജന്‍സിയെ അറിയിക്കുകയും താല്‍ക്കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു ജ്വല്ലറിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണു പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഘപരിവാര ഭീഷണിക്കു കീഴടങ്ങുന്ന ഭീമയുടെ നിലപാട് മറ്റുള്ള ഉപഭോക്താക്കളെ സ്ഥാപനത്തില്‍ നിന്ന് അകറ്റുമെന്നും മാധ്യമ പ്രവര്‍ത്തനം കച്ചവടക്കാര്‍ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാവരുതെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss