|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംഘപരിവാര ഭീഷണി; ടി എം കൃഷ്ണയുടെ സംഗീതകച്ചേരി റദ്ദാക്കി

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നാളെ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ച പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്്ണയുടെ സംഗീതകച്ചേരി റദ്ദാക്കി. സാംസ്‌കാരികസംഘടനയായ സ്പിക്-മാകെയുമായി സഹകരിച്ച് ചാണക്യപുരിയില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയാണ് സംഘപരിവാരത്തിന്റെ സോഷ്യല്‍മീഡിയ വഴിയുള്ള ഭീഷണിമൂലം റദ്ദാക്കിയത്. അല്ലാഹു, യേശുക്രിസ്തു എന്നിവരെ പ്രകീര്‍ത്തിച്ച് ഗാനമാലപിക്കുന്ന ആളാണ് കൃഷ്ണയെന്നും അദ്ദേഹം ‘അര്‍ബന്‍ നക്‌സലാണെന്നും’ ഇന്ത്യാവിരുദ്ധനാണെന്നുമുള്ള പ്രചാരണങ്ങളാണ് സംഘപരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
എന്നാല്‍, സംഘപരിവാര ഭീഷണിയെ തുടര്‍ന്നല്ല പരിപാടി മാറ്റിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അധ്യക്ഷന്‍ ഗുരുപ്രസാദ് മഹാപാത്ര പ്രതികരിച്ചെങ്കിലും പരിപാടി റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതേസമയം, ഇത്തരം ഭീഷണികള്‍ക്കു നമ്മള്‍ കീഴ്‌പ്പെടരുതെന്നും ഡല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നുമായിരുന്നു കൃഷ്ണയുടെ പ്രതികരണം. സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റിവച്ച കൃഷ്ണയുടെ സംഗീതകച്ചേരി രാജ്യതലസ്ഥാനത്തു നടത്താന്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംഗീതകച്ചേരി നടത്താനുള്ള തിയ്യതി ആരാഞ്ഞ് സിസോദിയ, കൃഷ്ണയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഓഫിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss