|    Jul 22 Sun, 2018 12:34 pm
FLASH NEWS

സംഘപരിവാര ഭീകരതയ്‌ക്കെതിരേ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണം: കെ രാധാകൃഷ്ണന്‍

Published : 16th September 2017 | Posted By: fsq

 

എരുമപ്പെട്ടി: രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഭീകരതക്കെതിരേ ജനകീയ കൂട്ടായ്മയുണ്ടാകണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എയ്യാല്‍ ചിറ്റിലാംകാട് സിപിഎം ബ്രാഞ്ച് ഓഫിസിന്റെ സ്ഥലം ഏറ്റുവാങ്ങലും തറക്കല്ലിടലും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ രാജ്യത്ത് സംഘപരിവാര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. എഴുത്തുകാര്‍ തുടരെ കൊല്ലപ്പെടുന്ന ഭീതി നിറഞ്ഞ അന്തരീക്ഷത്തിനെതിരെ ജനങ്ങള്‍ രംഗത്തുവരണമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. എയ്യാല്‍ ചുങ്കം സെന്ററില്‍ മൂന്ന് സെന്റ് സ്ഥലത്താണ് ബ്രാഞ്ച് ഓഫിസ് നിര്‍മിക്കുന്നത്. ചടങ്ങില്‍ പന്നിത്തടം ലോക്കല്‍ സെക്രട്ടറി പി എസ് പുരുഷോത്തമന്‍ അധ്യക്ഷനായി. സേവ്യര്‍ ചിറ്റിലപ്പിള്ളി ,  മേരിതോമസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss