|    Jan 18 Wed, 2017 9:52 am
FLASH NEWS

സംഘപരിവാര താല്‍പര്യത്തിന് അനുസരിച്ച് ഭരണകൂടം നിലപാടെടുക്കുന്നു: അബ്ദുല്‍ സത്താര്‍

Published : 7th September 2016 | Posted By: SMR

പത്തനംതിട്ട: സംഘപരിവാര ഫാഷിസത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് രാജ്യത്തെ ഭരണകൂടം നിലപാടെടുക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെ അമര്‍ച്ച ചെയ്യാന്‍ ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരായി കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാറി. വിദ്യാര്‍ഥികളുടെ സമരത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും മറുഭാഗത്ത് മുസ്‌ലിം മതകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. ആര്‍എസ്എസിനെ താലോലിക്കുന്ന പിണറായി എന്തിനാണ് വിദ്യാര്‍ഥി സമൂഹത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിദ്യാര്‍ഥി സമൂഹം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്ക് കാവല്‍ നില്‍ക്കണം. രാജ്യത്ത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടിരുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ വിദ്യാര്‍ഥി സമൂഹം ഐക്യത്തിന്റെ മതില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ഷഫീഖ് കല്ലായി ആസാദി സന്ദേശം ന ല്‍കി. ദലിത് പ്രവര്‍ത്തകന്‍ ജോ ണ്‍സണ്‍ നെല്ലിക്കുന്ന്, എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് ഡോ. ഫൗസീന തക്ബീര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സി പി അജ്മല്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ബിലാല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനസ് മുഹമ്മദ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി സുബഹാനാസ് സംസാരിച്ചു.
സംഗമത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജങ്ഷനില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥി റാലി പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ സമാപിച്ചു. സമ്മേളനത്തിന്റെ സമാപനത്തിനുശേഷം അതിജീവന കാലാസംഘം അവതരിപ്പിച്ച ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന നാടകവും അരങ്ങേറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക