|    Jul 22 Sun, 2018 2:30 pm
FLASH NEWS

സംഘപരിവാര തന്ത്രത്തില്‍ മുഖ്യമന്ത്രിയും കുടുങ്ങി: തുളസീധരന്‍ പള്ളിക്കല്‍

Published : 18th September 2017 | Posted By: fsq

 

പട്ടാമ്പി: ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന സംഘപരിവാര തന്ത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങിയതായി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാറില്‍ ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും കുടുക്കിയ പോലെ ലാവ്‌ലിന്‍ വിഷയത്തില്‍ തന്നെയും കുടുക്കുമെന്നു കരുതിയാണ് മുഖ്യമന്ത്രി സംഘപരിവാറിനെ ഭയപ്പടുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹംസ ആനക്കോടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് പി അമീറലി മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൈപ്പുറം, വി കെ മുസ്തഫ, വാസു വല്ലപ്പുഴ, പി വി ഷഫീക്ക് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss