|    Jul 20 Fri, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംഘപരിവാര ഘര്‍വാപസി സഹായിക്കാന്‍ പോലിസും അഭിഭാഷകരും

Published : 27th September 2017 | Posted By: fsq

 

പി എച്ച് അഫ്‌സല്‍ തൃ

ശൂര്‍: സംസ്ഥാനത്ത് സംഘപരിവാരത്തിന്റെ നേതൃത്വത്തി ല്‍ നടക്കുന്ന നിര്‍ബന്ധ ഘര്‍വാപസിക്ക് സഹായികളായി ചില അഭിഭാഷകരും പോലിസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായി ഇരയാക്കപ്പെട്ടവര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഘര്‍വാപസി കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിയാണ് സംസ്ഥാനത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ചില പോലിസുകാരും അഭിഭാഷകരും ഘര്‍വാപസി കേന്ദ്രങ്ങളുടെ ഏജന്റുമാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മിശ്ര വിവാഹം, സ്വന്തം ഇഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ ഈ കേന്ദ്രങ്ങള്‍ക്ക് വിവരം കൈമാറും. നിയമസഹായം തേടിയെത്തുന്ന സ്വന്തം കക്ഷികളുടെ വിവരങ്ങള്‍ പോലും ചില അഭിഭാഷകര്‍ ഇത്തരത്തില്‍ കൈമാറുന്നുണ്ട്. ഹരജി നല്‍കുന്നത് നീട്ടിക്കൊണ്ടുപോവലും കോടതി ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കാതിരിക്കലും പതിവാണ്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യോഗാ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച ആയുര്‍വേദ ഡോക്ടര്‍ ശ്വേതയ്ക്കും സമാനമായ അനുഭവമുണ്ടായതായി ഭര്‍ത്താവ് റിന്റോ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 31നാണ് ശ്വേതയെ തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ ബലമായി എത്തിച്ചത്. സഹോദരിയുടെ ഗൃഹപ്രവേശനത്തിന് പോയ ശ്വേതയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ റിന്റോ പരാതി നല്‍കുകയായിരുന്നു. അഡ്വ. അഭിലാഷാണ് റിന്റോക്ക് വേണ്ടി ആദ്യം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചത്. തൃശൂരിലെ അഭിഭാഷകന്റെ സഹായത്തോടെയാണ് അഡ്വ. അഭിലാഷിനെ റിന്റോ കേസ് ഏല്‍പിച്ചത്. എന്നാല്‍, തന്റെ ഹരജി ഫയല്‍ ചെയ്യുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ച ദിവസം അഭിഭാഷകന്‍ ഹാജരാവാതിരുന്ന സംഭവം പോലുമുണ്ടായി. സംഭവത്തില്‍ ദുരൂഹത തിരിച്ചറിഞ്ഞതോടെ റിന്റോ കേസ് അഡ്വ. രാജ സിംഹന് കൈമാറുകയായിരുന്നു. ചില പോലിസുകാരും യുവതികളെ ഘര്‍വാപസി കേന്ദ്രത്തിലെത്തിക്കാന്‍ സഹായിക്കുന്നതായി ഡോ. ശ്വേത പറഞ്ഞു. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആതിരയെ ഘര്‍വാപസി കേന്ദ്രത്തിലെത്തിച്ചതും പോലിസുകാരുടെ സഹായത്തോടെയാണെന്ന് വിവരമുണ്ട്.  തൃശൂരില്‍ നിന്നുള്ള വിശാലി എന്ന പെണ്‍കുട്ടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും യോഗാ കേന്ദ്രത്തില്‍ കടുത്ത പീഡനങ്ങള്‍ക്കിരയായി. കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച പെണ്‍കുട്ടികളില്‍ ചിലര്‍ പീഡനം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണത്രെ കേന്ദ്രത്തിലെ കുളിമുറികള്‍ അകത്തുനിന്ന് കുറ്റിയിടാന്‍ പറ്റാതായത്. കേന്ദ്രത്തിന്റെ മുകളിലെ നിലയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിട്ട് കടുത്ത പീഡനമാണ് ഏല്‍പ്പിച്ചതെന്നും അന്തേവാസികള്‍ പറഞ്ഞു. 60 യുവതികളും അഞ്ച് പുരുഷന്‍മാരുമാണ് തൃപ്പുണിത്തറയിലെ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss