സംഘപരിവാര ആക്രമണങ്ങള്‍ അവസാനിച്ചത് പോപുലര്‍ ഫ്രണ്ടിന്റെ വരവോടെ: മുഹമ്മദ് ഈസ ഫാളില്‍ മമ്പഈ
Published : 18th February 2016 | Posted By: SMR
വടുതല: കേരളത്തില്‍ സംഘപരിവാര കാപാലികരുടെ അക്രമം അവസാനിപ്പിച്ചത് പോപുലര്‍ ഫ്രണ്ടിന്റ വരവോടെയാണെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ ഫാളില്‍ മമ്പഈ. പോപുലര്‍ ഫ്രണ്ട് വടുതലയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. ഭുരിപക്ഷ സമുദായമായ ഹിന്ദുകളും ന്യൂനപക്ഷമായ ക്രൗസ്തവ, മുസ്ലിം, ദലിത് വിഭാഗങ്ങള്‍ എകോദര സഹോദരങ്ങളെ പോലെ കഴിയാനുള്ള അവകാശം ഇന്ത്യയില്‍ വേണമെന്നാണ് പോപുലര്‍ ഫ്രണ്ട് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. അതാണ് നാനാത്യത്തില്‍ ഏകത്വം എന്നത് കൊണ്ട് പോപുലര്‍ ഫ്രണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ ജനത ഒന്നായി നിന്നത് കാരണം ബ്രിട്ടീഷുകാരെ തുരത്താനായി. പോപുലര്‍ ഫ്രണ്ട് ആഗ്രഹിക്കുന്നത് ഇന്ത്യന്‍ ജനത ഒന്നായി നില്‍ക്കണമെന്നാണ്. എല്ലാ സമൂഹത്തെയും ഒന്നായിക്കാണുന്ന നല്ല ഇന്ത്യയാണ് പോപുലര്‍ ലക്ഷ്യം വയ്ക്കുന്നത്. ദൈവം ഒഴികെ ഒരു ശക്തിയെയും പോപുലര്‍ ഫ്രണ്ട് ഭയക്കുന്നില്ലന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന് അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് എസ് ഷിറാസ് അവതരിപ്പിച്ചു.
കോട്ടുപുറം ജുമാമസ്ജിദ് ഇമാം കെ എം കുഞ്ഞുമുഹമ്മദ് മൗലവി അല്‍ ബാഖവി, കാട്ടുപുറം ജമാമസ്ജിദ് ഇമാം വി എം അബ്ദുല്‍ ഹമീദ് മൗലവി അല്‍ ബാഖവി, അന്‍സാറുല്‍ മുസ്ലിമിന് ജുമാമസ്ജിദ് ഇമാം എന്‍ എ അബ്ദുല്‍ അസീസ് എന്നിവരെ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാമൗലവി അല്‍ മമ്പഈയും എവറസ്റ്റ് കീഴടക്കിയ സുരേഷ്കുമാറിനെ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീനും ആദരിച്ചു.
നാടിന്റെ ഐശ്വര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന ല്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്ഹമാണൈന്ന് എവറസ്റ്റ് കീഴടക്കിയ സുരേഷ്കുമാര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ടിന്റെ മുന്നേറ്റം എവറസ്റ്റോളം ഉയരട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മൗലവി അല്‍ ഖാസിമി, കോട്ടൂര്‍-കാട്ടുപുറം മഹല്ല് ജമാഅത്ത് പ്രസിഡന്റ് ടി എസ് നാസറുദ്ദീന്‍, നാഷനല്‍ വുമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സഫിയ അസ്ലം, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സഫീര്‍ സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.