|    Oct 19 Fri, 2018 2:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാര അസഹിഷ്ണുതക്ക് അറുതിവരുത്തണം: എന്‍സിപി

Published : 8th September 2017 | Posted By: fsq

 

കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഇടതുപക്ഷ പുരോഗമനവാദിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ആസൂത്രിത കൊലപാതകം സംഘപരിവാരത്തിന്റെയും ആര്‍എസ്എസിന്റെയും അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍. ജനാധിപത്യവും മതേതരത്വവും പുലരുന്നതിനായി ഒറ്റക്കെട്ടായി ഇത്തരം കൊലപാതകങ്ങളെ എതിര്‍ത്തേ മതിയാവൂ. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാെരയും കല്‍ബുര്‍ഗിയുമൊക്കെ വധിക്കപ്പെട്ടതുതന്നെ വര്‍ഗീയവാദികള്‍ക്കെതിരേ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss