|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാര അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടണം: പോപുലര്‍ ഫ്രണ്ട്‌

Published : 18th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയെ മറയാക്കി കേരളത്തില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചുവിട്ടത്.
ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ പോലിസ് നോക്കുകുത്തിയാവുകയായിരുന്നു. വാഹനങ്ങള്‍ക്കു നേരെ വ്യാപകമായി കല്ലേറുണ്ടായി. പലയിടത്തും പരസ്യമായി ആയുധങ്ങളേന്തി തെരുവിലിറങ്ങിയ ആര്‍എസ്എസുകാര്‍ യാത്രക്കാരെയും നാട്ടുകാരെയും ആക്രമിച്ചു.
റാന്നിയില്‍ പോലിസ് സ്‌റ്റേഷനും തിരുവല്ലയില്‍ കോടതിയും ഹിന്ദുത്വ സംഘടനകള്‍ വളയുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. സുപ്രിംകോടതി വിധിയുടെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ നടത്തുന്ന ശ്രമങ്ങളോട് പോലിസും സര്‍ക്കാരും തുടക്കം മുതല്‍ മൃദുസമീപനം പുലര്‍ത്തിയതിന്റെ അനന്തര ഫലമാണ് ഇന്നലെ സംസ്ഥാനത്തു നടന്ന അതിക്രമങ്ങള്‍.
അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെടുത്തിയിട്ടും കാര്യമായ നടപടികളുണ്ടായില്ല. ശബരിമലയില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ ആജ്ഞാനുവര്‍ത്തികളായി പോലിസ് മാറുന്നതാണു കേരളം കണ്ടത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട കേസിലെ പ്രതിയോടൊപ്പമിരുന്നാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം ചേരുന്നത്. മുസ്‌ലിം, ദലിത് വിഭാഗത്തില്‍പ്പെട്ട പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഹര്‍ത്താലുകളോടും മറ്റു പ്രക്ഷോഭങ്ങളോടും ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിക്കുന്ന പോലിസും ആഭ്യന്തരവകുപ്പും സംഘപരിവാരത്തിനു മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ചയാണു കേരളം കാണുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കവലപ്രസംഗം നടത്തി അണികളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, ഹിന്ദുത്വ സംഘടനകള്‍ നിയമവാഴ്ചയെ കാറ്റില്‍പ്പറത്തി അഴിഞ്ഞാടുകയാണ്.
ശബരിമലയുടെ പേരില്‍ താഴെത്തട്ടില്‍ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിനാണ് ആര്‍എസ്എസ് നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. നാമജപത്തിന്റെയും പ്രാര്‍ഥനായോഗങ്ങളുടെയും പിന്നിലുള്ള ആര്‍എസ്എസിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേരളത്തിലെ ഹൈന്ദവസമൂഹം തയ്യാറാവണമെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss