|    Aug 20 Mon, 2018 6:43 am
FLASH NEWS

സംഘപരിവാര അജണ്ട സിപിഎം ഹൈജാക്ക് ചെയ്യുന്നു: പി അബ്ദുല്‍ ഹമീദ്

Published : 4th August 2018 | Posted By: kasim kzm

മാനന്തവാടി: രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനയും തകര്‍ത്ത് മനുസ്മൃതി നടപ്പാക്കാനുള്ള സംഘപരിവാര അജണ്ട സിപിഎം ഹൈജാക്ക് ചെയ്യുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. എസ്ഡിപിഐ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വഫാഷിസ്റ്റുകള്‍ ചെയ്യുന്നത് അതിലും ഭംഗിയായി നടപ്പാക്കുകയാണ് സിപിഎം. ശ്രീകൃഷ്ണ ജയന്തി, ഗണേശോല്‍സവം, രക്ഷാബന്ധന്‍, രാമായണ മാസാചരണം തുടങ്ങിയവ ആഘോഷമാക്കുന്നതില്‍ ആര്‍എസ്എസിനോട് മല്‍സരിക്കുകയാണ് സിപിഎം.
സ്വയം സംഘടിച്ച് ശാക്തീകരിക്കുന്നതിനെ തടയുകയും ആര്‍എസ്എസിനെ കാണിച്ച് ഭയപ്പെടുത്തി മുസ്‌ലിംകളെയും അവരില്‍ തീവ്രവാദം ആരോപിച്ച് ഹിന്ദുക്കളെയും കൂടെനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെയും പ്രതിയാക്കപ്പെട്ടവരുടെയും ജാതിയും മതവും സമുദായവും ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്നതു വൃത്തികെട്ട വര്‍ഗീയ അജണ്ടയുട ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, പി ആര്‍ സിയാദ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന സമിതി അംഗങ്ങളായ പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, ഉസ്മാന്‍ കുണ്ടാല, അഡ്വ. അയ്യൂബ്, ഫസലുറഹ്മാന്‍, സുബൈര്‍ കല്‍പ്പറ്റ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss