|    Nov 19 Mon, 2018 8:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാര അജണ്ട നടപ്പാക്കാന്‍ സിബിഐയെ ഉപയോഗിക്കരുത്‌

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ സംഘപരിവാര അജണ്ട നടപ്പാക്കാന്‍ ഉപയോഗിക്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ധരാത്രിയില്‍ സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തി അലോക് വര്‍മ ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റിയത് ദുരൂഹമാണെന്നു റോയ് അറയക്കല്‍ പറഞ്ഞു. കലൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കതൃക്കടവിലെ സിബിഐ ഓഫിസിന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സിബിഐക്ക് ആദരാഞ്്ജലി അര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. പി പി മൊയ്തീന്‍ കുഞ്ഞ്, ഫൈസല്‍ താന്നിപ്പാടം, സുള്‍ഫിക്കല്‍ അലി, ബാബു വേങ്ങൂര്‍ സംസാരിച്ചു. സുധീര്‍ ഏലുക്കര, നാസര്‍ എളമന, റഷീദ് എടയപ്പുറം മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss