|    Oct 20 Sat, 2018 8:27 pm
FLASH NEWS

സംഘപരിവാര്‍ ഫാഷിസം രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കും: പ്രതികരണവേദി

Published : 9th September 2017 | Posted By: fsq

 

കരുനാഗപ്പളളി: സംഘപരിവാര്‍ ഫാഷിസം രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുമെന്ന് പ്രതികരണവേദി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ സംഘപരിവാര്‍ ഫാഷിസത്തിന്റെ ഇരകളാണ്. ബംഗളുരുവില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകളുടെ കൂട്ടായ്മയായ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. രാജ്യത്ത്  ദലിത് മുസ്്‌ലിം വേട്ട സംഘപരിവാറിന്റെ നേതൃത്വത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാര്‍ അതിശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും അഭിപ്രായം പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഇല്ലാതാക്കാനുളള സംഘപരിവാര്‍ ഫാഷിസത്തിന് അവസാനം കുറിക്കുവാന്‍ വിവിധ മതേതര രാഷ്ട്രീയകക്ഷികള്‍ ഒന്നിക്കണ്ട സമയം  അതിക്രമിച്ചെന്നും പ്രതികരണവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.കരുനാഗപ്പളളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ പ്രതികരണവേദി ചെയര്‍മാന്‍ ജി മഞ്ജുകുട്ടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശക്തികുമാര്‍ കെഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് ബോബന്‍ ജി നാഥ്, നോവലിസ്റ്റ് സുല്‍ത്താന്‍ അനുജിത്ത്, ആര്‍എസ്പി നേതാവ് സിദ്ദിക് മംഗലശ്ശേരി, രാജേഷ്‌കുമാര്‍, ദിനേഷ് ലാല്‍, സുബാഷ് ബോസ്, മുരളീധരന്‍, സുമന്‍ജിത്ത്മിഷ, അസ്‌ലം ആദിനാട്, സൂരജ് കുറുങ്ങപ്പള്ളി, ഷാമോന്‍, പ്രിയദര്‍ശന്‍, അജ്മല്‍, ആദില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss