|    Apr 21 Sat, 2018 9:48 am
FLASH NEWS

സംഘപരിവാര്‍ അജണ്ട നടപ്പാക്കി മോദി നാടിനെ കുട്ടിച്ചോറാക്കുന്നു: എംപി

Published : 26th October 2015 | Posted By: SMR

തൃക്കരിപ്പൂര്‍: കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ 15 മാസത്തെ ഭരണം കൊണ്ട് നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കെ സി വേണുഗോപാല്‍ എം.പി പറഞ്ഞു.
പടന്ന പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടി ഉദിനൂര്‍ സെന്‍ട്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇതൊക്കെ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിയായ മോദി ഒരു വര്‍ഷം കൊണ്ട് വിദേശത്തെ ഏതാണ്ട് 25 രാഷ്ട്രങ്ങള്‍ ചുറ്റിക്കഴിഞ്ഞു.
ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാതെ ലോക നാടുകള്‍ ചുറ്റിത്തിരിയുന്ന പ്രധാനമന്ത്രിക്ക് ഇതിന്റെയൊന്നും ഉത്തരവാദിത്വമില്ല എന്ന തോന്നലാണ് ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവഹേളനപരമായ പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി വി കെ സിങിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കും. സംഘ പരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല.
അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരാളെയെങ്കിലും കൊല്ലണം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുരോഗതിക്കായി ഐക്യജനാധിപത്യ മുന്നണിയും അതിന് തടസം നില്‍ക്കാന്‍ ഇടത്പക്ഷവും ഏതാണ് വേണ്ടതെന്ന് വോട്ടര്‍മാരുടെ മുന്നിലാണ് തീരുമാനത്തിനായി കാത്തിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. ചെയര്‍മാന്‍ ടി കെ സി മുഹമ്മദലി അധ്യക്ഷനായിരുന്നു.
ഡിസിസി പ്രസിഡന്റ് അഡ്വ.സി കെ ശ്രീധരന്‍, അഡ്വ. എം സി ജോസ്, പി കെ ഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, ഹക്കീം കുന്നില്‍, കെ പി പ്രകാശന്‍, പി വി സുരേഷ്, വി കെ പി ഹമീദലി, കെ വി ഗംഗാധരന്‍, കെ എന്‍ വാസുദേവന്‍ നായര്‍, സാജിദ് മൗവ്വല്‍, പി സി മുഹമ്മദ് സാലി, പി കെ സി റഊഫ് ഹാജി, പി വി മുഹമ്മദ് അസ്‌ലം, ടി ധനഞ്ജയന്‍, കെ പി കുഞ്ഞികൃഷ്ണന്‍, കെ വി ജതീന്ദ്രന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss