|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാരത്തോട് മൃദുസമീപനം : മുഖ്യമന്ത്രിയെ പരിഹസിച്ച് എം എം ഹസന്‍

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ഗീയ വിഷംചീറ്റുന്ന പ്രസംഗത്തിന്റെ പേരില്‍ ശശികലക്കെതിരേ ദുര്‍ബലമായ വകുപ്പുകളിട്ട് പോലിസ് കേസെടുത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. സംഘപരിവാരങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിന് മറ്റൊരു ഉദാഹരണമാണിതെന്നും ഹസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ആര്‍എസ്എസിന്റെ സര്‍വാധികാരി മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലയിലെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരേ നോട്ടീസ് കൊടുത്ത ജില്ലാകലക്ടറെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടതു എംഎല്‍എ ആയിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിനെ നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാക്കിയപ്പോള്‍ വാനോളം പുകഴ്ത്തി കേരളഹൗസില്‍ സദ്യ നല്‍കിയപ്പോള്‍ ബീഫ്‌ഫ്രൈ വിളമ്പാതിരിക്കാന്‍ ശ്രദ്ധിച്ചതും മുഖ്യമന്ത്രിയാണ്. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയില്‍ വന്ന കേന്ദ്രമന്ത്രി സിപിഎം ഓഫിസില്‍ ചാടിക്കയറി. ബിജെപിക്ക് പിണറായി നല്‍കിയ സംഭാവനയാണോ, ഇടതുപക്ഷത്തിന് ബിജെപി നല്‍കിയ സമ്മാനമാണോ കണ്ണന്താനമെന്ന ചര്‍ച്ച നടക്കുന്നു. ചൈനീസ് ആക്രമണ കാലത്ത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന അതിര്‍ത്തിയെന്ന ഇഎംഎസിന്റെ പ്രസ്താവനയുടെ അതേ അവസ്ഥയിലാണ് കണ്ണന്താനം. മോദി മോദിയുടേതെന്നും പിണറായി പിണറായിയുടേതെന്നും പറയുന്ന മന്ത്രി. മൃദുഹിന്ദുത്വം തെളിയിക്കാന്‍ പാടുപെടുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും ഹസന്‍ പരിഹസിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss