|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംഘപരിവാരത്തിന് കീഴടങ്ങിയ ഇരുമുന്നണികളും മറുപടി പറയേണ്ടിവരും : മജീദ് ഫൈസി

Published : 23rd September 2017 | Posted By: fsq

 

വേങ്ങര: അമിതമായ സംഘപരിവാര വിധേയത്വത്തിലൂടെ ന്യൂനപക്ഷ-മുസ്‌ലിം വിരുദ്ധതയ്ക്ക് വളംവച്ചുകൊടുക്കുന്ന ഇടതു-വലതു മുന്നണികള്‍ വേങ്ങരയില്‍ മറുപടി പറയേണ്ടിവരുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി. സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷപ്രേമം നടിക്കുന്ന സിപിഎം അധികാരത്തിലെത്തിയതു മുതല്‍ തുടര്‍ന്നുപോരുന്ന ന്യൂനപക്ഷവിരുദ്ധത മറക്കാന്‍ കേരളത്തിനു കഴിയില്ല. ആര്‍എസ്എസുകാരാല്‍ അറുകൊല ചെയ്യപ്പെട്ട കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും നീതി ലഭ്യമാക്കാത്ത പിണറായി സര്‍ക്കാര്‍ എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക? സംഘപരിവാരത്തിന്റെ തിട്ടൂരങ്ങള്‍ക്കു വഴങ്ങി 24കാരിയായ ഡോ. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയ ആര്‍എസ്എസുകാരെ അമര്‍ച്ചചെയ്യുന്നതിനു പകരം മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു പിണറായി. ഇസ്‌ലാം മതപഠനത്തിന് സൗകര്യമൊരുക്കണമെന്നു പറഞ്ഞ് കോടതി വിട്ടയച്ച ആതിരയെ ഹിന്ദുത്വശക്തികള്‍ക്കു വിട്ടുകൊടുത്ത പിണറായി പൗരാവകാശങ്ങള്‍പോലും നിഷേധിക്കുകയാണ്- അദ്ദേഹം പറഞ്ഞു. കെ കുഞ്ഞാലന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറിമാരായ എ ബീരാന്‍കുട്ടി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സി കെ സല്‍മ, സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍, പി എം ഷെരീഖാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss