|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാരത്തിന്റെ ബി ടീമാവാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റേത്: പിണറായി

Published : 15th November 2018 | Posted By: kasim kzm

കോഴിക്കോട്: കൊടിയെടുക്കാതെ സംഘപരിവാരത്തിന്റെ ബി ടീമാവാനാണ് ശബരിമല വിഷയത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല കേരളത്തിലെ പാര്‍ട്ടിക്കുള്ളത്. ശബരിമല കേസ് ഇന്നും ഇന്നലെയും ഉണ്ടായതല്ല. കേസ് നടക്കുന്ന കാലത്തും ബിജെപിയും കോണ്‍ഗ്രസ്സും പരസ്യമായ അഭിപ്രായങ്ങള്‍ പറഞ്ഞതാണ്. വിധിവന്നപ്പോഴും ഇവര്‍ സ്ത്രീകള്‍ക്കൊപ്പമാണെന്നാണ് പറഞ്ഞിരുന്നത്. ചരിത്രവിധിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രതികരണം. പിന്നീട് കോണ്‍ഗ്രസ്സിനെ കണ്ടത് കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലാണ്.
പാര്‍ലമെന്ററി ജനാധിപത്യത്തെയും ജുഡീഷ്യറിയെയും തകര്‍ക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി വായതുറക്കാറില്ല. ഫാഷിസമാണ് ആര്‍എസ്എസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തോട് അവര്‍ക്ക് പുച്ഛമാണ്. സുപ്രിംകോടതിയെ പോലും നിരാകരിച്ച് രാമക്ഷേത്രം പണിയുമെന്നാണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളായ സിബിഐയെയും തിരഞ്ഞെടുപ്പു കമ്മീഷനെയും പിടിച്ചെടുക്കാനുള്ള ശ്രമമാണ് അടുത്തയിടെ ഉണ്ടായത്. റിസര്‍വ് ബാങ്കിനെ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുനിയുന്ന സംഘപരിവാര അജണ്ടയ്‌ക്കെതിരേ കൂട്ടായ ചെറുത്തുനില്‍പ്പ് ഉണ്ടാവണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss