|    Nov 19 Mon, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാരം 18ാം പടി കൈയേറിയ സംഭവം: ഡിജിപി വിശദീകരണം തേടി

Published : 9th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് സംഘപരിവാര പ്രവര്‍ത്തകര്‍ 18ാം പടി കൈയേറി ആചാരലംഘനം നടത്തിയപ്പോള്‍ സുരക്ഷാ ചുമതലയുള്ള ഐജി എം ആര്‍ അജിത്കുമാറിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. പോലിസിനെ തള്ളിമാറ്റി പ്രതിഷേധക്കാര്‍ 18ാം പടി കൈയേറിയതും പോലിസിന്റെ മെഗാഫോണ്‍ ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെക്കൊണ്ട് സംഘപരിവാര പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിപ്പിച്ചതും കുറ്റകരമായ വീഴ്ചയായിട്ടാണ് സര്‍ക്കാരും ഡിജിപിയും വിലയിരുത്തുന്നത്. പോലിസിനുണ്ടായ ഗുരുതര വീഴ്ച അതേപടി ഉടന്‍ റിപോര്‍ട്ട് ചെയ്യാനാണ് ഡിജിപി ഐജിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ സന്നിധാനം പോലിസ് സ്റ്റേഷന്‍ കവാടവും 18ാംപടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണച്ചുമതല എസ്പിമാര്‍ക്ക് നല്‍കി ഐജി മുറിക്കുള്ളില്‍ തന്നെ തങ്ങുകയായിരുന്നു എന്നാണ് ആരോപണം. മുറിയുടെ പിന്നിലെ വരാന്തയില്‍ ഇറങ്ങിനിന്ന് സംഭവങ്ങള്‍ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് അപ്പോള്‍ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സുരക്ഷാ ചുമതലയ്ക്കായി സര്‍ക്കാര്‍ ആദ്യം നിയോഗിച്ച ഐജി പി വിജയനും ഇന്റലിജന്‍സ് മേധാവി വിനോദ് കുമാറും അവധിയില്‍ പ്രവേശിച്ചത് ശബരിമല ഡ്യൂട്ടിയോട് താല്‍പര്യം ഇല്ലാത്തതിനാലാണെന്നും വിമര്‍ശനമുണ്ട്. നിലവില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ചിട്ടുമുണ്ട്. ഈ അവസ്ഥയില്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലം എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതും പോലിസിനെ കുഴയ്ക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss